www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1770) Idukki (1738) Mostreaded (1611) Crime (1359) National (1184) Entertainment (827) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

10-ാം ക്ലാസ് വിദ്യാർഥിനിക്ക് വോഡ്‌ക നൽകി പീഡന ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

Share it:



അഹമ്മദാബാദ്: ട്യൂഷൻ ക്ലാസിനിടെ പത്താം ക്ലാസ് വിദ്യാർഥിനിയെ വോഡ്‌ക നൽകിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. പ്രശാന്ത് ഖോസ്‌ലയെന്ന അധ്യാപകനാണ് അറസ്റ്റിലായത്. 

നിസാംപുര പ്രദേശത്ത് ട്യൂഷൻ സെന്‍റർ നടത്തുകയാണ് ഇയാൾ. കഴിഞ്ഞ ദിവസം ട്യൂഷൻ എടുക്കുന്നതിനിടെ മദ്യലഹരിയിൽ ക്ലാസിലെത്തിയ ഇയാൾ കുട്ടിയെ തന്‍റെ അടുത്തിരുത്തുകയും നിർബന്ധിച്ച് വോഡ്‌ക കുടിപ്പിക്കുകയുമായിരുന്നു.  

കുട്ടി ലഹരിയിലായതോടെ ഇയാൾ പീഡിപ്പിക്കാനും ശ്രമിച്ചു. തുടർന്ന് കുട്ടിയെ ഇയാൾ വീട്ടിൽ ഇറക്കിവിട്ടു. വീട്ടിലെത്തിയ കുട്ടി രാത്രി അബോധാവസ്ഥയിലാകുകയും സംഭവം എന്താണെന്നറിയാതെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 

ചികിത്സയിലിരിക്കെ ബോധം തിരികെ ലഭിച്ച കുട്ടിയാണ് ട്യൂഷൻ ക്ലാസിൽ നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ആറ് മാസം പ്രായമുള്ള കുഞ്ഞുമായി കാർ ഒഴുക്കിൽപെട്ടു

കോട്ടയം: ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്‌ത കാർ വഴി തെറ്റി ഒഴുക്കിൽപെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11ഓടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തിരുവല്ലയിലേക്ക് യാത്ര ചെയ്‌ത കുമ്പനാട് സ്വദേശികളായ ഡോ. സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. 

ഒഴുക്കിൽപെട്ട കാർ നാട്ടുകാർ പിടിച്ചു കെട്ടിയതാണ് വലിയ അപകടത്തിൽ നിന്നും രക്ഷയായത്. രാത്രി വൈകിയാണ് കുടുംബം എറണാകുളത്ത് നിന്നും യാത്ര തിരിച്ചത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയായിരുന്നു യാത്ര. ഇതിനിടെ തിരുവാതുക്കൽ നിന്നും വഴിതെറ്റിയാണ് കാർ പാറേച്ചാലിൽ എത്തിയത്. തിരുവാതുക്കൽ- നാട്ടകം സിമന്‍റുകവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ടു ജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു. 

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്‌തു. ഇത് കേട്ട നാട്ടുകാരായ സത്യൻ, വിഷ്‌ണു എന്നിവരാണ് ആദ്യം ഓടിയെത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപത്തെത്തി വെള്ളത്തിലേക്ക് ചാടി. 

300 മീറ്ററോളം ഒഴുകി നീങ്ങിയ കാർ കരയിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും മുൻ ഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുത തൂണിൽ ബന്ധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആദ്യം പുറത്തെത്തിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. 


Share it:

Crime

Post A Comment: