www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കേബിൾ പൊട്ടി; ട്രക്ക് ഉയർത്തുന്നതിനിടെ ക്രെയിൻ നദിയിലേക്ക് മറിഞ്ഞു

Share it:



ഭുവനേശ്വർ: നദിയിലേക്ക് മറിഞ്ഞ ട്രക്ക് ഉയർത്തുന്നതിനിടെ കേബിൾ പൊട്ടി ക്രെയിനും നദിയിലേക്ക് മറിഞ്ഞു. ഒഡീഷയിലാണ് സംഭവം നടന്നിരിക്കുന്നത്. ക്രെയിൻ ഡ്രൈവറും വെള്ളത്തിലേക്ക് വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു.  

ഒഡീഷയിലെ താൽചർ നഗരത്തിൽ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. പാലത്തിന്‍റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട ട്രക്ക് നദിയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് ഉയർത്താനായി രണ്ട് ക്രെയിനുകളാണ് എത്തിച്ചത്. ഇതിൽ ഒരെണ്ണമാണ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞത്. 

ക്രെയിനിന്‍റെ കേബിൾ പൊട്ടിയതാണ് അപകടത്തിനു കാരണമായത്. ഒരു ട്രക്കിലെ കേബിൾ പൊട്ടിയതോടെ ട്രക്കിന്‍റെ ഭാരം രണ്ടാമത്തെ ട്രക്കിലേക്ക് വരികയും ഇത് മറിയുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ആറ് മാസം പ്രായമുള്ള കുഞ്ഞുമായി കാർ ഒഴുക്കിൽപെട്ടു

കോട്ടയം: ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്‌ത കാർ വഴി തെറ്റി ഒഴുക്കിൽപെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11ഓടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തിരുവല്ലയിലേക്ക് യാത്ര ചെയ്‌ത കുമ്പനാട് സ്വദേശികളായ ഡോ. സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. 

ഒഴുക്കിൽപെട്ട കാർ നാട്ടുകാർ പിടിച്ചു കെട്ടിയതാണ് വലിയ അപകടത്തിൽ നിന്നും രക്ഷയായത്. രാത്രി വൈകിയാണ് കുടുംബം എറണാകുളത്ത് നിന്നും യാത്ര തിരിച്ചത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയായിരുന്നു യാത്ര. ഇതിനിടെ തിരുവാതുക്കൽ നിന്നും വഴിതെറ്റിയാണ് കാർ പാറേച്ചാലിൽ എത്തിയത്. തിരുവാതുക്കൽ- നാട്ടകം സിമന്‍റുകവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ടു ജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു. 

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്‌തു. ഇത് കേട്ട നാട്ടുകാരായ സത്യൻ, വിഷ്‌ണു എന്നിവരാണ് ആദ്യം ഓടിയെത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപത്തെത്തി വെള്ളത്തിലേക്ക് ചാടി. 

300 മീറ്ററോളം ഒഴുകി നീങ്ങിയ കാർ കരയിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും മുൻ ഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുത തൂണിൽ ബന്ധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആദ്യം പുറത്തെത്തിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. 


Share it:

Video

Viral

Post A Comment: