ലണ്ടൻ: നവ വധു ജൻമം നൽകിയത് 13 കാരന്‍റെ കുഞ്ഞിന്. 20കാരിയായ നഴ്സറി ജീവനക്കാരിയാണ് വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് കുഞ്ഞിന്‍റെ പിതാവ് 13 കാരനാണെന്ന് വ്യക്തമായത്. യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിത്.
നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവർ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കൗമാര പ്രായത്തിലേക്ക് കടക്കുന്ന കുട്ടിയുമായി ലീ അടുപ്പം തുടര്‍ന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ തന്‍റെ കാമുകനായ യുവാവിനെ ലീ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷവും ഇവര്‍ 13കാരനെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. പീഡന വിവരം അറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ലീയോട് ആവശ്യപ്പെട്ടു. എന്നാല്‍ 2018 വരെ പലതവണകളായി ലീ കുട്ടിയെ സൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ നഴ്സറി ജീവനക്കാരിക്കെതിരെ പരാതി നല്‍കി.
അതേസമയം, വിചാരണ വേളയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ലീ നിഷേധിച്ചു. 13 വയസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ലീ ആണ്‍കുട്ടിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങള്‍ കോടതി തള്ളിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു, വരുന്ന ഏപ്രില്‍ മൂന്നിന് ബേര്‍ക്ക് ഷെയറിലെ കോടതി കേസിന്‍റെ വിധി പുറപ്പെടുവിക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: