കൊച്ചി: മലയാള സിനിമയും മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കലാകാരനാണ് കലാഭവൻ മണിയെന്ന് സംവിധായകൻ വിനയൻ. ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളൊക്കെ പച്ചയായി തുറന്നുപറഞ്ഞു. കഴിവുറ്റ കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് വിനയൻ പറയുന്നു. വിനയൻ സംവിധാനം ചെയ്‍ത വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കലാഭവൻ മണിക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‍കാരം ലഭിച്ചിരുന്നു.
മണി യാത്രയായിട്ട് നാലു വർഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി. തന്‍റെ ദുഃഖങ്ങളും, സ്വപ്‍നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്‍തനായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: