ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്രൈവർ അടക്കം 17 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികൾക്കടക്കം എല്ലാവർക്കും പരുക്കേറ്റിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. പരുക്കേറ്റവരും മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ് വശത്തുള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ട്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: