മധുര: 30 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വീട്ടു മുറ്റത്ത് കുഴിച്ചിട്ടു. തമിഴ്നാട്ടിലെ മധുരയിലെ പുല്ലനേരി ഗ്രാമത്തിലാണ് കൊടുംക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ കുഞ്ഞിന്‍റെ മാതാപിതാക്കളായ വൈര മുരുകൻ, സൗമ്യ എന്നിവർ അറസ്റ്റിലായി. ഇവരുടെ ആദ്യകുട്ടി പെൺകുഞ്ഞായിരുന്നു. രണ്ടാമതും പെൺകുട്ടി പിറന്നതോടെയാണ് കൊലപാതകത്തിന് ആസൂത്രണം ചെയ്തത്.
തുടർന്ന് എരുക്കുമരത്തിന്‍റെ ഇല പറിക്കുമ്പോൾ ലഭിക്കുമ്പോൾ കറ നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിട്ടു. ഈ മാസം രണ്ടിന് കുഞ്ഞിനെ കാണാനില്ലെന്ന കാര്യം അയൽക്കാർ ശ്രദ്ധിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.
സംശയം തോന്നിയ അയൽവാസികൾ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുത്തഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ പെൺശിശുക്കളെ കൊലചെയ്യുന്ന സംഭവം ഇതിനു മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: