ഓടുന്ന ട്രെയിനിന് മുന്നിൽ പെട്ട് തവിടുപൊടിയായി ആഡംബര കാർ. ആഡംബര കാർ ഡ്രൈവർ മെട്രോ ട്രെയിനിന്‍റെ ഗേറ്റ് താഴുന്നത് വകവെക്കാതെ ഇടത്തേക്ക് തിരിഞ്ഞ് നേരെ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നു ഉടൻ തന്നെ മെട്രോ ട്രെയിനിന്‍റെ അരികിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ലോസ് ഏഞ്ചൽസിലാണ് സംഭവം നടക്കുന്നത്. ഇതിന്‍റെ വീഡിയോ ലോസ് ഏഞ്ചൽസ് പൊലീസ് പുറത്തു വിട്ടു. കാർ പൂർണമായും നശിച്ചെങ്കിലും ഭാഗ്യത്തിന് ഡ്രൈവർ രക്ഷപ്പെട്ടു. റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി യാത്ര ചെയുമ്പോൾ ശ്രദ്ധ വേണമെന്ന് പൊലീസ് താകീത് നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: