ലണ്ടൻ: കോറോണ ഭീതിയിൽ അടിയന്തിര നടപടികളുമായി ഫെയ്‌സ് ബുക്കും. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഫെസ്ബുക്കിന്‍റെ ലണ്ടൻ ഓഫീസും സിംഗപ്പൂർ ആസ്ഥാന ഓഫീസിന്‍റെ ഭാഗവും അടയ്ക്കുന്നു. സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരിൽ ഒരാൾക്കു കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
മറീന വൺ ഓഫീസിലെ ജീവനക്കാരാണ് വെള്ളിയാഴ്ച്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെ ലണ്ടൻ ഓഫീസിൽ സന്ദർശിച്ചിരുന്നു. അതിനാലാണ് ലണ്ടൻ ഓഫീസും അടയ്ക്കാൻ തീരുമാനിച്ചത്. മാർച്ച് ഒൻപത് വരെയാണ് ലണ്ടൻ ഓഫീസിൽ അടയ്ക്കുന്നത്.
സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് പതിമൂന്ന് വരെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചതായും കമ്പനി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: