
കല്‍പ്പറ്റ: പത്താംക്ലാസ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയായ കാമുകിയെ കൂടെ പാർപ്പിച്ച് കുടംബ ജീവിതം ആരംഭിച്ച് വിദ്യാർഥി. വയനാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടുത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബാല വിവാഹം സാധാരണമാണ്. പത്താംക്ലാസ് വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിനിയുമായി കുടുംബ ജീവിതം ആരംഭിച്ചതറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ പ്രദേശത്തെത്തി വിവരം തേടി. ഇവരെ കൗൺസിലിങ്ങിലൂടെ കാര്യങ്ങൾ മനസിലാക്കിക്കാനാണ് നീക്കം. പണിയ വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസുകാരനും പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുമാണ് ഒന്നിച്ചു താമസം തുടങ്ങിയത്. രണ്ടുപേര്‍ക്കും ഇനിയും ഏതാനും പരീക്ഷകള്‍ കൂടി കഴിയാനുണ്ട്.
പഠനാന്തരീക്ഷം വിട്ട് ചെറുപ്രായത്തിലേ വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ച ഇരുവരെയും പഠനം പൂര്‍ത്തിയാക്കാനും പ്രായപൂര്‍ത്തിയാകും വരെ വെവ്വേറെ താമസിപ്പിക്കാനും ലക്ഷ്യമിട്ട് കൗണ്‍സലിങ് നല്‍കാനൊരുങ്ങുകയാണ് ചൈല്‍ഡ്‌ലൈന്‍. ജില്ലാ ശിശുക്ഷേമസമിതിക്കും പൊലീസിനും ബാല വിവാഹം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറഞ്ഞു. കണിയാമ്പറ്റ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ആണ്‍കുട്ടിയാണ് പൂതാടി പഞ്ചായത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്‌തത്. ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചിറക്കി കൂടെ താമസിപ്പിക്കുന്നതാണ് പണിയ സമുദായത്തിലെ വിവാഹം.
വിവാഹത്തിന് പ്രത്യേക മതാചാര ചടങ്ങുകള്‍ നിര്‍ബന്ധമല്ല. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ ഇന്നലെ കോളനിയിലെത്തി വിവരം അന്വേഷിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായി എന്നായിരുന്നു ആണ്‍കുട്ടിയുടെ മറുപടി.
പെണ്‍കുട്ടിക്ക് 18 വയസ് തികയണമെങ്കില്‍ ഒരു മാസം കൂടി കഴിയണം. ഒരേ സ്‌കൂളില്‍ പഠിച്ച ഇരുവരും അടുപ്പത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുവിന്‍റെ കൂടെയായിരുന്നു താമസം. പൊലീസ് മുഖേനെ വിഷയം ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിന്‍റെ മുമ്പാകെ എത്തിച്ച് രണ്ടുപേരുടെയും ഭാവിയെ ബാധിക്കാതെ രമ്യമായി പരിഹരിക്കാനാണ് ചൈല്‍ഡ്‌ലൈനിന്‍റെ നീക്കം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: