www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മുതലയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടം

Share it:
കടിച്ചു കീറാൻ നിൽക്കുന്ന സിംഹങ്ങൾക്കിടയിൽ അകപ്പെട്ട മുതലയെ കണ്ടിട്ടുണ്ടോ.... അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ച്ചയാണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ ക്രൂഗർ ദേശിയ പാർക്കിലുള്ള സാബി സാൻഡ് മേഖലയിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. 61 കാരനായ വെർണൻ ക്രെസ്‌വെൽ ആണ് ദൃശ്യങ്ങൾ പകർത്തിയത്. നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

സാബി സാൻഡ് മേഖലയിലെ അറിയപ്പെടുന്ന സിംഹകൂട്ടാതെ ഏറെ നേരമായി പിന്തുടരുകയായിരുന്നു വെർണൻ ക്രെസ്‌വെൽ. മുതലയെ ആക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇവ മാൻ വർഗ്ഗത്തിൽപെട്ട ജീവിയെ വേട്ടയാടി കൊന്നു ഭക്ഷിച്ചിരുന്നു. സിംഹക്കൂട്ടം ഭക്ഷിച്ച ശേഷം മിച്ചം വന്ന ഇരയുടെ ശരീര ഭാഗങ്ങൾ ജലാശയത്തിന് 100 മീറ്റർ മൈ ഉപേക്ഷിച്ചിരുന്നു.

ഈ ശരീര ഭാഗങ്ങളുടെ ഗന്ധം തിരിച്ചറിഞ്ഞാകാം മുതല ജലാശയത്തിനു പുറത്തേക്കിറങ്ങിയതെന്നാണ് വിഡിയോ ഗ്രാഫർ വ്യക്തമാക്കുന്നത്. എന്നാൽ ബാക്കി വന്ന മാംസം ഭക്ഷിക്കാനായി തീരത്തേക്ക് കയറിയ മുതലയെ സിംഹക്കൂട്ടങ്ങൾ ചേർന്ന് ആക്രമിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Video

Post A Comment: