www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പീഡനത്തിനിരയായ യുവതിക്ക് കോവിഡ്; പ്രതിയെ കിടത്തിയത് ഛോട്ടാരാജനൊപ്പം; തീഹാർ ജയിലിൽ ആശങ്ക

Share it:

ന്യൂഡെൽഹി: ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കൊടും കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന തീഹാർ ജയിലും കോവിഡ് ഭീതിയിൽ. ബലാത്സംഗ കേസിലെ പ്രതിയെ പാർപ്പിച്ചിരിക്കുന്നത് ഈ ജയിലിലാണെന്നതാണ് ആശങ്കക്ക് വഴി വച്ചത്. രാജ്യത്തെ തന്നെ സുപ്രധാന ജയിലുകളിൽ ഒന്നാണ് തീഹാർ ജയിൽ. നേരത്തെ ജയിലിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 


ഇതിനു പിന്നാലെ കൂടുതൽ പേർ ജയിലിൽ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് പീഡനക്കേസ് പ്രതിക്ക് കോവിഡ് ഉണ്ടോയെന്ന സംശയം വ്യാപകമായത്. ഇയാളിൽ നിന്നാണോ മറ്റുള്ളവരിലേക്ക് കോവിഡ് പകർന്നതെന്നും പരിശോധിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പീഡനക്കേസ് പ്രതിയെ തിഹാര്‍ ജയിലിലേക്ക് കൊണ്ട് വന്നത്. ഇതിനിടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 

ഇതോടെ കേസിലെ പ്രതിയെയും ജയിലില്‍ കൂടെയുള്ളയാളെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ജയിലില്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. പുതുതായി ജയിലില്‍ എത്തുന്നവരെ കൊറോണ വൈറസ് സ്ക്രീനിങിന് ശേഷം മാത്രമാണ് പ്രവേശിപ്പിക്കുക. 

ഛോട്ടാ രാജന്‍ ഉള്‍പ്പടെയുള്ളവരുള്ള തിഹാര്‍ ജയിലിലെ നമ്പര്‍ ടു സെല്ലിലാണ് പീഡനക്കേസ് പ്രതിയും കഴിഞ്ഞിരുന്നത്. എന്നാല്‍, ഇരുവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, മഹാരാഷ്ട്രയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാരിലേക്ക് രോഗം വ്യാപിച്ചതോടെ ആശങ്ക വർധിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: