www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ലോക് ഡൗൺ ഇല്ലെങ്കിൽ തെരുവുകളിൽ ആളുകൾ മരിച്ചു വീഴുമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Share it:

ന്യൂഡൽഹി: രാജ്യത്ത് ഓരോ നിമിഷവും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോക് ഡൗൺ രണ്ടു മാസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ ലോക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടക്കുമായിരുന്നുവെന്നാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്.

തക്കസമയത്ത് രാജ്യത്ത് ലോക്ക് ഡൌൺ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെ തെരുവോരങ്ങളിൽ പതിനായിരങ്ങൾ മരിച്ചുവീഴുമായിരുന്നു. ലോക്ക് ഡൗൺ 1,2 ഘട്ടങ്ങളിൽ 1.4 ദശലക്ഷത്തിനും 2.9 ദശലക്ഷത്തിനും ഇടയിൽ രോഗബാധ ഉണ്ടാകുമായിരുന്നെന്നും 54,000 മരണങ്ങൾ ഉണ്ടാകുമായിരുന്നു എന്നുമാണ് നീതി ആയോഗ് അംഗം വിനോദ് പോൾ വെള്ളിയാഴ്ച്ച പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നത്. സർക്കാർ രേഖകളെ ഉദ്ധരിച്ചുള്ള വാർത്താകുറിപ്പിൽ മാർച്ച് 25 മുതൽ മൂന്ന് തവണ നീട്ടിയ ലോക്ക് ഡൗൺ രാജ്യത്തിന് മികച്ച നേട്ടമായെന്നാണ് പറഞിരിക്കുന്നത്. 


അഞ്ച് വിവിധ ഏജൻസികളാണ് അനാലിസിസ് നടത്തിയത്. ഇതിൽ നിന്നും 1.4 ദശലക്ഷത്തിനും 2.9 ദശലക്ഷത്തിനും ഇടയിൽ രോഗ വ്യാപനവും 37,000 നും 78,000 നും ഇടയിൽ മരണവും ഒഴിവാക്കാനായി. നിയന്ത്രമായിട്ടാണ് രോഗം പടർന്നത്. മെയ് 21 വരെ 80 ശതമാനത്തോളം കേസുകൾ അഞ്ചു സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം പറയുന്നു. 

ലോക്ക് ഡൗണിലൂടെ രോഗത്തിന്‍റെ വ്യാപനത്തിന്‍റെ വേഗത കുറയ്ക്കാൻ സർക്കാരിനായി. അതുകൊണ്ടു തന്നെ ഹോസ്പിറ്റൽ ബെഡ്ഡുകളും പരിശോധിക്കാനാ സംവിധാനങ്ങളും മാനവ വിഭവശേഷിയും ഉൾപ്പെടെയുള്ള രോഗം പടരുന്നത് തടയാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സമയം കിട്ടിയെന്നും അദ്ദേഹം പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: