www.superprimetime.com

Total Pageviews

44,973,424

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ സാനിധ്യം കൂടെയുണ്ടാകും; ആദ്യ ഭർത്താവിനെ കുറിച്ച് രേവതി

Share it:

ചെന്നൈ: മലയാളികളുടെ ഇഷ്‌ടനായികമാരിൽ ഒരാളാണ് രേവതി. ദേവാസുരം എന്ന ഒറ്റ ചിത്രം മതി രേവതിയെന്ന നടിയുടെ അഭിനയ ശേഷി മനസിലാക്കാൻ. ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ രേവതി ആദ്യ വിവാഹം വേർപെടുത്തിയിരുന്നു. സിനിമാ ലോകത്തിനു തന്നെ ഞെട്ടലായിരുന്നു രേവതിയുടെ വിവാഹ മോചനം.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും രേവതി പറയുന്നത് ഇങ്ങനെയാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സുരേഷ് മേനോനുമായിട്ടായിരുന്നു വിവാഹം. പുതിയ മുഖം എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകനായിരുന്നു അദ്ദേഹം. 1998 -ലായിരുന്നു താര വിവാഹം. എന്നാൽ 2002-ലായിരുന്നു വിവാഹ മോചനം.

"അപ്രതീക്ഷിതമായാണ് തങ്ങൾ പ്രണയത്തിലായത്. പുസ്‌തകവും സംഗീതവുമായിരുന്നു ഞങ്ങളെ അടുപ്പിച്ചത്. രണ്ടു പേരുടെയും കുടുംബം ഈ പ്രണയത്തെ എതിർത്തിരുന്നുവെങ്കിൽ വിവാഹം നടക്കില്ലായിരുന്നു. അങ്ങനെ ഭയങ്കരമായ പ്രണയമായിരുന്നില്ല. സുരേഷിന്‍റെ അമ്മയോട് പറഞ്ഞു. എൻ്റെ രക്ഷിതാക്കളോടും പറഞ്ഞു. അവർ ശരിയെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾ തീരുമാനമെടുത്തത്. ആ സമയത്താണ് ശരിക്കും പ്രണയം തുടങ്ങിയത്- രേവതി പറയുന്നു.

നേരത്തെ ഇഷ്‌ടവും സ്നേഹവും മനസിലുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ബന്ധം ദൃഢമായത്. വിവാഹ ജീവിതത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞപ്പോഴായിരുന്നു പിരിയാൻ തീരുമാനിച്ചത്. തങ്ങൾ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞതെന്നും രേവതി പറഞ്ഞു. "കമ്മ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്. അതെ കുറിച്ചൊക്കെ ഞങ്ങൾ ഇരുന്ന് സംസാരിച്ചു. വേർപിരിയൽ വേദനാജനകമായ കാര്യമാണ്.

ആ സങ്കടത്തിൽ നിന്ന് അത്ര പെട്ടന്ന് കര കയറാനാവില്ല. വിവാഹ മോചനത്തിന് ശേഷവും ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. പിരിയാൻ പോവുന്ന സമയത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെന്ന്.

ഒരു വർഷത്തോളം ആ വേദന സഹിച്ചിരുന്നു. ഞാൻ സുരേഷിനെ കണ്ടെത്തുന്നത് പത്തൊൻപതാം വയസിലാണ്. ഇരുപത് വർഷമായി ഞങ്ങൾക്ക് അറിയാം. എൻ്റെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടാകും." രേവതി പങ്കുവെച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment:

Also Read

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത് 12 വയസുകാരി

കണ്ണൂർ: നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസുകാരി. പാപ്പനിശേരി പാറക്കലിലാണ് സംഭവ