www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1583) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യയിൽ കോവിഡ് ഭീതി; സണ്ണി ലിയോണിയും കുടുംബവും അമേരിക്കയിലേക്ക് പറന്നു

Share it:

മുംബൈ: കോവിഡ് പടർന്നു പിടിക്കുന്നതിനിടെ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന് നടി സണ്ണി ലിയോണി. ഭർത്താവ് ഡാനിയൽ വെബ്ബറിനും മൂന്ന് മക്കൾക്കൊപ്പമാണ് താരം യുഎസിലേക്ക് പോയത്. കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യുഎസിലാണ് കുഞ്ഞുങ്ങൾ കൂടുതൽ സുരക്ഷിതരെന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ നടി വിവരം ആരാധകരെ അറിയിച്ചത്. 


ലോസ് ആഞ്ചേഴ്‌സിലെ വീട്ടിലാണ് ഇപ്പോൾ സണ്ണിയും കുടുംബവും. മാതൃദിനത്തിൽ മക്കൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം യുഎസിൽ എത്തിയ വിവരം അറിയിച്ചത്. "എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ജീവിതത്തിലേക്ക് കുഞ്ഞുങ്ങൾ വരുന്നതോടെ നമ്മുടെ പ്രഥമ പരിഗണന അവരായി മാറും, സ്വന്തം കാര്യങ്ങൾ പുറകിലേക്ക് മാറും. അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു.

ലോസ് ആഞ്ചേഴ്‌സിലുള്ള രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എൻ്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യു അമ്മ " താരം കുറിച്ചു. ലോക്ക് ടൗണിൽ സോഷ്യൽ മീഡിയയിൽ ആക്റ്റിവായിരുന്നു സണ്ണി ലിയോണിയും ഡാനിയലും. നിരവധി വിഡിയോയും ചിത്രങ്ങളുമാണ് ഇരുവരും പോസ്റ്റ് ചെയ്‌തിരുന്നത്‌. കഴിഞ്ഞ ദിവസം മുംബയിലെ വീട്ടിൽ നിന്നുള്ള വർക്ഔട്ട് വിഡിയോയും താരം പങ്കുവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ  ഹോട്സ്പോട്ടായി മുംബൈ മാറുന്ന സാഹചര്യത്തിലാണ് താരം നാടുവിട്ടത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: