www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടുക്കൻ സ്റ്റൈലിൽ റെഡി ഗോ; വില 2.83 ലക്ഷം മുതൽ

datsun-redigo
Share it:

മുംബൈ: അതിവേഗം ജനപ്രീതി നേടിയ റെഡിഗോയുടെ പുതിയ പതിപ്പ് വിപണിയിൽ. ആദ്യ മോഡലിൽ നിന്നും ചെറിയ വില വർധനയോടെയാണ് പുതിയ മോഡൽ ഇറങ്ങിയിരിക്കുന്നത്. 2.83 ലക്ഷം മുതൽ 4.77 ലക്ഷം രൂപ വരെയാണ് വില. എ എം ടി വകഭേദമാണ് പ്രധാന പ്രത്യേകത.

എൽ ഇ ഡി ഫോഗ്‌ലാമ്പും റെഡിഗോയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ പുതിയ ബമ്പർ, അലോയ് വീലിനോട് സാമ്യമുള്ള ഡ്യൂവൽടോൺ വീൽ കവറുകൾ എൽ ഇ ഡി ടെയിൽ ലാംപ് തുടങ്ങി നിരവധി പുതുമകളുണ്ട്. 

വാഹനത്തിന്‍റെ അടിസ്ഥാന ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്‍റീരിയറിൽ കൂടുതൽ സ്ഥല സൗകര്യങ്ങളുമായിട്ടാണ് പുതിയ മോഡൽ എത്തിയത്. ഗ്രേ, സിൽവർ കോമ്പിനേഷനുള്ള സെന്‍റർ കൺസോൾ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിന്മെന്‍റ് സിസ്റ്റം, പാർക്കിങ് ക്യാമറ, ടൂ ടോൺ ഫാബ്രിക്ക് സീറ്റ് കവറുകൾ എന്നിവ പുതിയ മോഡലിലുണ്ട്. 

ബി എസ് നിലവാരത്തിലുള്ള 54 ബിഎച്ച്പി കരുത്തും 72 എൻ എം ടോർക്കുമുള്ള 800 സി സി എൻജിനും 68 ബി എച്ച് പി കരുത്തും 91 എൻ എം ടോർക്കുമുള്ള 1 ലിറ്റർ എൻജിനുമാണ് വാഹനത്തിന് കരുതിക്കുന്നത്. മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‌മിഷൻ എന്നീ ഗിയർ ബോക്‌സുകളിൽ പുതിയ വാഹനം ലഭിക്കും. 800 സി സി എൻജിന് ലിറ്ററിന് 20.71 കിലോമീറ്ററും ഒരു ലിറ്ററിന് 21.7 കിലോമീറ്ററുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇന്ത്യയിൽ ഉടൻ നിലവിൽ വരുന്ന ക്രഷ് ടെസ്റ്റ് വിജയിക്കുന്ന രീതിയിലായിലാണ് പുതിയ വാഹനത്തിന്‍റെ ഡിസൈൻ.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

auto

Post A Comment: