www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് മാസം ലിവിങ് റിലേഷൻ കഴിഞ്ഞേ വിവാഹത്തിനു സമ്മതിക്കു; തുറന്ന് പറഞ്ഞ് ദിയ

Share it:

കൊച്ചി: വെള്ളിത്തിരയിൽ മിന്നും താരമായി മാറിയത് അഹാനയാണെങ്കിലും സഹോദരി ദിയയും സോഷ്യൽ മീഡിയയിലെ താരമാണ്. നടൻ കൃഷ്‌ണകുമാറിന്‍റെ മക്കൾ എന്നതിലുപരി സ്വന്തം കഴിവുകൾ കൊണ്ടുതന്നയാണ് ദിയയും താരമായത്. ഇൻസ്റ്റഗ്രാമിൽ ദിയയുടെ കിടിലൻ പെർഫോമൻസ് കണ്ട് പലപ്പോഴും ആരാധകർ അമ്പരന്നിട്ടുമുണ്ട്. ഇപ്പോഴിതാ ദിയയുടെ പുതിയ വീഡിയോ ചർച്ചയാകുകയാണ്. തന്‍റെ വിവാഹത്തെക്കുറിച്ചാണ് ദിയ ഇതില്‍ പറയുന്നത് മിനിമം ആറുമാസമെങ്കിലും ലിവിങ് റിലേഷന്‍ഷിപ്പ് വേണമെന്നാണ് ആഗ്രഹം. 


കെട്ടാന്‍ പോകുന്നയാളെ മനസിലാക്കണം കെട്ടിക്കഴിഞ്ഞാല്‍ ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്‌ത് കരയാനും വയ്യ. ഇതാണ് ദിയയുടെ അഭിപ്രായം. ഞാന്‍ സിംഗിളാണ്. വീട്ടില്‍ അഛന്‍ നല്ല സ്ട്രിക്ടാണ്. വീട്ടില്‍ നിന്ന് അഛന്‍റെ കണ്ണുവെട്ടിച്ച് ഇറങ്ങാറില്ല. പക്ഷേ, കോളജ് ബസില്‍ കയറിയാല്‍ ഇറങ്ങുന്നത് കോളജിലാവില്ല. കോളജിന് മുന്നില്‍ ഇറങ്ങും, കൂട്ടുകാര്‍ക്കൊപ്പം കറങ്ങും. വീട്ടില്‍ ഏറ്റവും വഴക്ക് കിട്ടാറുള്ളത് തനിക്കാണെന്നും ദിയ പറഞ്ഞു. 

എല്ലാവരെയും വിശ്വസിച്ച് എല്ലാം തുറന്നുപറയും പണികളും കിട്ടാറുണ്ട്. വീട്ടില്‍ ഏറ്റവും സീക്രട്ടറുള്ളത് ഇഷാനിക്കാണ്. അവള്‍ എല്ലാവരോടും എല്ലാം പറയാറുമില്ലെന്നും ദിയ പറയുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഫോട്ടോഷൂട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ദിയ. മക്കളും അഛനും സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ വീട്ടില്‍ നടക്കുന്നത് ലോക്ക്ഡൗണ്‍ ലംഘനമാണെന്ന തരത്തില്‍ ട്രോളുകള്‍ ഇറങ്ങിയിരുന്നു. എന്തായാലും ദിയയുടെ തുറന്നു പറച്ചില്‍ ഏവരെയും ഒന്നു ഞെട്ടിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: