www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒൻപത് പേരെ കൊന്ന് കിണറ്റിൽ തള്ളിയത് മറ്റൊരു കൊലപാതകം ഒളിപ്പിക്കാൻ; പ്രതിയുടെ മൊഴി

Share it:





വാറങ്കൽ: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒൻപത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. മറ്റൊരു കൊലപാതകം മറക്കാനാണ് പ്രതികൾ ഒൻപത് പേരെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയായ സഞ്ജയ് കുമാർ (24) നേരത്തെ അറസ്റ്റിലായിരുന്നു. തിങ്കളാഴ്‌ച്ചയാണ് ബീഹാർ സ്വദേശിയായ സഞ്ജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. മറ്റൊരു യുവതിയെയും സഞ്ജയ് കുമാർ കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. മഖ്‌സൂദ് ആലം(48), ഭാര്യ നിഷ, മൂന്ന് മക്കൾ, മൂന്ന് വയസുകാരനായ പേരമകൻ അടക്കം ഒൻപത് പേരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 



20 വർഷം മുൻപാണ് മുഖ്‌സൂദ് ബംഗാളിൽ നിന്ന് വാറങ്കലിൽ സ്ഥിരതാമസമാക്കിയത്. പ്രതിയായ സഞ്ജയ് കുമാറും റഫീഖ എന്ന മറ്റൊരു യുവതിയും അടുപ്പത്തിലായിരുന്നു. നിഷയുടെ മാതാവിന്‍റെ സഹോദരി പുത്രിയായിരുന്നു റഫീഖ. സഞ്ജയുമായി ഒരുമിച്ച് താമസിക്കുന്നതിനിടെ റഫീഖ ട്രെയിനിൽ നിന്ന് വീണ് മരിച്ചിരുന്നു. മാർച്ച് ആറിനാണ് റഫീഖ കൊല്ലപ്പെട്ടത്. എന്നാൽ, റഫീഖയെ ഉറക്ക ഗുളിക നൽകിയ സഞ്ജയ് കൊലപ്പെടുത്തിയതാണെന്ന് മഖ്‌സൂദിൻ്റെ ഭാര്യ സഞ്ജയിനെ ഭീഷണിപ്പെടുത്തി.

തുടർന്നാണ് കുടുംബത്തെ ഒന്നടക്കം ഇയാൾ ആസൂത്രണം ചെയ്‌ത്‌ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി എല്ലാവരെയും കിണറ്റിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മഖ്‌സൂദ് ആലത്തിന്‍റെ മകളുമായി സഞ്ജയ് അടുപ്പത്തിലായി. എന്നാൽ റഫീഖയുടെ മരണ വിവരം അറിഞ്ഞ ബുഷ്‌റ ബന്ധത്തിൽ നിന്ന് പിന്മാറിയതും പ്രതികാരത്തിന് കാരണമായി. റഫീഖയുടെ ആദ്യ ബന്ധത്തിലെ മുകുമായി സഞ്ജയ് അടുക്കാൻ ശ്രമിച്ചതും പ്രശ്‌നമായി. തന്നെ വിവാഹം ചെയ്യണം എന്നും അല്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്നും റഫീഖ ഭീഷണിപ്പെടുത്തി.

പിന്നീട് വിവാഹക്കാര്യം ചർച്ച ചെയ്യാൻ നാട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് റഫീഖയുമായി സഞ്ജയ് നാട്ടിലേക്ക് തിരിച്ചത്. ഈ യാത്രയിലാണ് റഫീഖയെ കൊലപ്പെടുത്തിയത്. മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ശീതളപാനീയത്തിൽ വിഷം കലർത്തി ഒൻപത് പേരെയും കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത്. ആത്മഹത്യയാക്കി വരുത്തി തീർക്കാനാണ് കിണറ്റിൽ തള്ളിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: