www.superprimetime.com

Total Pageviews

44,977,325

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിന്നെ ഞാൻ കരയിക്കുമെടാ... ഉപേക്ഷിച്ച കാമുകനെ കരയിക്കാൻ സവോള പ്രതികാരവുമായി കാമുകി

Share it:

ബ്രേക്കപ്പിനു ശേഷം ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ അടിച്ചുപൊളിച്ചു നടന്ന കാമുകന് കാമുകി നൽകിയത് ഒന്നാന്തരം സവോള പണി. ചൈനയിൽ നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങളിലും ചൈനീസ് മാധ്യമങ്ങളിലും വാർത്തയാകുന്നത്. കോവിഡ് ഭീതിക്കിടെ കമിതാക്കളുടെ ഈ രസകരമായ പ്രതികാരം എല്ലാവരും ആഘോഷമാക്കിയിരിക്കുകയാണ്.

ഒരു വർഷത്തോളം ഒരുമിച്ചു കഴിഞ്ഞ യുവതിയും യുവാവും ഒരുമിച്ചു പോകാൻ കഴിയില്ലെന്നു ബോധ്യമായതോടെയാണ് പിരിയാൻ തീരുമാനിച്ചത്. സാവോ എന്നായിരുന്നു കാമുകിയുടെ പേര്. എന്നാൽ പ്രണയ ബന്ധം ബ്രേക്കപ്പ് ആയെങ്കിലും സാവോയ്ക്ക് അത് താങ്ങാനാവുമായിരുന്നില്ല. എന്നാൽ താൻ സങ്കടപ്പെട്ടിരിക്കുമ്പോൾ തന്നെ പിരിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു കാമുകൻ.


ഇക്കാര്യം മനസിലാക്കിയ സാവോ അതിനുള്ള പ്രതികാരവും ചെയ്‌തു. ആയിരം കിലോ സവോള വാങ്ങി കാമുകന്‍റെ വാതിൽപടിയിൽ ഇടുകയായിരുന്നു സാവോ ചെ‍യ്‌തത്. ഒപ്പം ഒരു കുറിപ്പും. " മൂന്ന് ദിവസത്തോളമാണ് ഞാനിരുന്നു കരഞ്ഞത്, ഇനി നിന്‍റെ ഊഴമാണ്" എന്നാണ് അതിൽ എഴുതിയിരിക്കുന്നത്.

ഇതിന്‍റെ ചിത്രങ്ങളും ചൈനീസ് മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഉള്ളിക്കൂമ്പാരത്തിന് മുന്നിൽ അന്ധാളിച്ച് നിൽക്കുന്ന കാമുകന്‍റെ ചിത്രമാണിത്. സാവോയുടെ ആധിപത്യ സ്വഭാവം കാരണമാണ് ഇരുവരും പിരിഞ്ഞതെന്നാണ് കാമുകന്‍റെ വാദം. 

" എൻ്റെ മുൻ കാമുകി വളരെ നാടകീയ സ്വഭാവമുള്ള ആളായിരുന്നു. ഞങ്ങൾ പിരിഞ്ഞതിന് ശേഷം ഒരു തുള്ളി കണ്ണീർ പോലും ഞാൻ പൊഴിച്ചില്ലെന്നാണ് അവളുടെ ആരോപണം. ഒന്ന് കരഞ്ഞില്ലെന്ന് കരുതി ഞാൻ മോശം പയ്യനാകുമോ? "- കാമുകൻ ചോദിക്കുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment:

Also Read

ചുവപ്പിൽ അതീവ സുന്ദരിയായി മാളവിക

മോഡലിങ്ങിൽ തന്‍റേതായ മേൽവിലാസം ഒരുക്കിയ നടിയാണ് മാളവിക മോഹനൻ. വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ചുവപ്പ് വസ്ത്രമണിഞ്ഞ്