www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി

Share it:

ഹൈദ്രാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന യുവതി ഇരട്ട കുട്ടികൾക്ക് ജൻമം നൽകി. ഹൈദ്രാബാദിലെ ഗാന്ധി ആശുപത്രിയിലാണ് പ്രസവം നടന്നത്. 20 വയസുകാരിയാണ് കോവിഡ് ചികിത്സയ്ക്കിടെ രണ്ട് പെൺകുട്ടികൾക്ക് ജൻമം നൽകിയത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെലങ്കാനയിലെ മേച്ചലിൽ നിന്നുള്ള യുവതിയ്ക്ക് സിസേറിയൻ നടത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 


നവജാതശിശുക്കളുടെ സാമ്പിളുകൾ കൊവിഡ് പരിശോധിക്കുന്നതിനായി ശേഖരിച്ചുവെന്നും ഫലങ്ങൾ ബുധനാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. 2.5, 2 കിലോഗ്രാം വീതം ഭാരമുണ്ട് കുഞ്ഞുങ്ങൾക്ക്. അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം. കുഞ്ഞുങ്ങളുടെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി മാറി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Viral

Post A Comment: