www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ; കാരണവും പരിഹാരവും

vaginal-yeast-infection
Share it:
vaginal-yeast-infection

സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് യോനിയുമായി ബനഅധപ്പെട്ട അസ്വസ്ഥതകൾ. ലോക് ഡൗണിൽ വീടുകളിൽ തന്നെ അകപ്പെട്ടുപോയതോടെ നിരവധി പ്രശ്‌നങ്ങളാണ് സ്ത്രീകൾ നേരിടേണ്ടി വരുന്നത്. 

യോനിയിലെ ചൊറിച്ചിലും വെളുത്ത ഡിസ്‌ചാർജും സ്ത്രീകളെ അസ്വസ്ഥരാക്കാറുമുണ്ട്. യോനിയിലെ പൂപ്പൽ ബാധയുടെ ലക്ഷണങ്ങൾ ആണ് ഇതെന്ന് ആരോഗ്യ വിദക്തർ പറയുന്നു. ദിവസവും ചെറു ചൂടുവെള്ളത്തിൽ യോനി വൃത്തിയാക്കുന്നത് അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

യോനിയിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ അറിയാം..

1. യു.എസ്. നാഷ്‌ണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് യോനിയിലെ പൂപ്പൽ ബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ്. ടൈപ്പ് ടു പ്രമേഹമുള്ള സ്ത്രീകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

2. ദുർബലമായ രോഗ പ്രതിരോധ ശേഷി ശരീരത്തിന്‍റെ സ്വാഭാവിക ബാക്റ്റീരിയയെ ബാധിക്കുന്നു. യോനിയിൽ നല്ലതും ചീത്തയുമായ ബാക്റ്റീരിയകളുടെ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ഇത് യോനിയിലെ സാധാരണ അസിഡിറ്റി അവസ്ഥയ്ക്ക് കാരണമാകുകയും പൂപ്പൽ ബാധയിലേക്ക് നയിക്കുകയും ചെയുന്നു.

3. ഗർഭിണികളായ സ്ത്രീകളിലും അമിതമായി ഗർഭ നിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകളിലും പൂപ്പൽ ബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇറുകിയ ജീൻസും അടിവസ്ത്രങ്ങളും ധരിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.

4. അമിത വണ്ണമുള്ള സ്ത്രീകളിൽ യോനിയിൽ പൂപ്പൽ ബാധ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞിരിക്കുന്ന അധിക കൊഴുപ്പു രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Sex

Post A Comment: