www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1928) Idukki (1861) Mostreaded (1617) Crime (1462) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) kollywood (37) Gossip (36) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പിടിതരാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ അയ്യായിരത്തിലേറെ പേർക്ക് രോഗം

Share it:

ന്യൂഡൽഹി: ലോക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നെങ്കിലും രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ 5242 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്. 24 മണിക്കൂറിനിടെ 157 പേർ മരിക്കുകയും ചെയ്‌തു. 



കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 96,169 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 3029 ആയി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായത്. മഹാരാഷ്ട്രയിൽ ഇതുവരെ 30,706 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ മാത്രം 2347 പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചത്. തമിഴ്നാട്ടിൽ 639 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,224 ആയി.

രാജ്യത്തെ കൊറോണ കേസിന്‍റെ 80 ശതമാനവും മുംബൈ, ഡ‍ൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ നഗരങ്ങളിലാണ്. നാലാംഘട്ട ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളും ഇവിടങ്ങളിലായിരിക്കും. അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി പതിനാറായിരം കടന്നു. ഏറ്റവുമധികമാളുകൾക്ക് രോഗബാധ അമേരിക്കയിലാണ്. 24 മണിക്കൂറിൽ രോഗം ബാധിച്ചവരുടെ എണ്ണം 18,000ത്തിന് മുകളിലാണ്. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: