www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബഹുനില കെട്ടിടത്തിനു മുകളിൽ പരസ്യ ചുംബനം; കായിക താരവും യുവതിയും അറസ്റ്റിൽ

Share it:

ടെഹ്റാൻ: ബഹുനില കെട്ടിടത്തിനു മുകളിൽ നിന്നും സാഹസികമായി യുവതിയെ ചുംബിക്കുന്ന ചിത്രം ഷെയർ ചെയ്‌ത പാർക്കർ താരം അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ 133,000 ഫോളോവേഴ്സുള്ള ടെഹ്റാനിൽ നിന്നുള്ള പാർക്കർ അത്‌ലറ്റായ അലിറേസ ജപലാഘിയാണ് ഇറാനിൽ അറസ്റ്റിലായത്. മോശം പ്രവൃത്തിക്കാണ് സൈബർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്‌തു. അറസ്റ്റിലായ വാർത്ത ഇദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാമിലൂടെ സഹോദരനാണ് അറിയിച്ചത്. 


1990 കളിൽ ഫ്രാൻസിൽ ആരംഭിച്ച കായിക വിനോദമാണ് പാർക്കർ. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞ സമയം കൊണ്ട് വിവിധ ചലന രീതികളിലൂടെ ചലനാത്മകമായി മറികടക്കുന്ന കായിക ഇനമാണിത്. പാർക്കർ താരമായ ഇയാൾക്ക് ലോക വ്യാപകമായി നിരവധി ആരാധകരുമുണ്ട്. കെട്ടിടത്തിനു മുകളിൽ സാഹസികമായി തൂങ്ങി നിന്ന് ഒരു യുവതിയെ ചുംബിക്കുന്നതിന്‍റെ ഫോട്ടോകളും വീഡിയോയുമാണ് ജപലാഘി പങ്കുവെച്ചത്. 


ഇസ്ലാമിക ഡ്രസ് കോഡിന് കീഴിൽ, സ്ത്രീകൾക്ക് അവരുടെ മുഖം, കൈ, കാലുകൾ എന്നിവ പൊതുവായി കാണിക്കാൻ മാത്രമേ അവകാശമുള്ളൂ. സ്വയം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരസ്യമായി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചതായി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായിരിക്കുന്നത്. ജപലാഘിക്കൊപ്പമുള്ള സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

sports

Post A Comment: