www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1833) Idukki (1778) Mostreaded (1616) Crime (1391) National (1203) Entertainment (833) world (430) Viral (426) Video (353) Health (200) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇറ്റലിയിൽ നിന്നെത്തിയ സംഘം ഇടുക്കിയിൽ; വൈദികരുൾപ്പെടെയുള്ളവർ ക്വാറന്‍റൈനിൽ

Share it:

ഇടുക്കി: ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ 12 അംഗ സംഘത്തെ അടിമാലിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. സർക്കാർ സജീകരിച്ച ക്വാറന്‍റൈനിലാണ് ഇവരെ എത്തിച്ചത്. വെള്ളിയാഴ്ച്ച രാത്രി എട്ടോടെയാണ് സംഘം എത്തിയത്. നെടുമ്പാശേരി വിമാന താവളത്തിലെത്തിയവരെ പ്രത്യേക  കെ.എസ്.ആര്‍.ടി.സി ബസില്‍ അടിമാലിയില്‍ എത്തിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഘത്തിലെ 12 പേരും നിരീക്ഷണത്തില്‍ കഴിയുന്നത്.  



56 വയസുള്ള അടിമാലി സ്വദേശിനിയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ 10 പേര്‍ പുരുഷന്‍മാരും മൂന്ന് പേര്‍ സ്ത്രീകളുമാണ്. സംഘത്തില്‍  രണ്ട് വൈദികരും ഉണ്ട്. 

തൊടുപുഴ താലുക്കിലെ ആറുപേരും ഇടുക്കി താലൂക്കിലുള്ള മൂന്നു പേരും ഉടുമ്പന്‍ഞ്ചോല, ദേവികുളം താലൂക്കുകളിലെ രണ്ടുപേര്‍ വീതവുമാണ് അടിമാലിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ നിന്ന്  എത്തിയ തൊടുപുഴ സ്വദേശിയെയും അടിമാലിയില്‍ മറ്റൊരു സ്വകാര്യ ഹോട്ടലിലും നിരീക്ഷത്തിലാക്കിയിട്ടുണ്ട്. ഇദേഹം വെള്ളിയാഴ്ചയാണ് അടിമാലിയിലെത്തിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: