www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഉത്രയുടെ കുഞ്ഞുമായി മുത്തശി മുങ്ങി; പിന്നീട് പൊങ്ങി; പൊലീസിന്‍റെ വട്ടം കറക്കി സൂരജിന്‍റെ കുടുംബം

Share it:

അഞ്ചൽ: ഉത്ര കൊലപാതക കേസിൽ മകൻ അറസ്റ്റിലായതിനു പിന്നാലെ സൂരജിന്‍റെ വീട്ടിൽ കുഞ്ഞുമായി ഒളിച്ചുകളി. ഇന്നലെ മുതൽ കുഞ്ഞിനെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിനു പിന്നാലെ ഇന്ന് കുഞ്ഞുമായി ഇവർ തിരികെയെത്തി. കുഞ്ഞിനെ ഉത്തരയുടെ മാതാപിതാക്കൾക്ക് കൈമാറും. കുട്ടിയെ രാവിലെ 10ന് സ്‌റ്റേഷനിൽ ഹാജരാക്കാൻ അഞ്ചൽ പൊലീസ് സൂരജിന്‍റെ കുടുംബത്തിന് നിർദ്ദേശം നൽകി.



കുട്ടിയുമാിയ ഇവർ സൂരജിന്‍റെ അടൂരിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്കാണ് മാറിയതെന്നാണ് വിവരം. ഇന്നലെ സൂരജിന്‍റെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉത്രയുടെ അഛനും കുടുംബങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്‍റെ വീട്ടിൽ  മുന്നൂറു മീറ്റർ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പൊലീസ് കർശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്‍റെ പിതാവ് സുരേന്ദ്രൻ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു. 

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാൻ ഇന്നലെയാണ് ശിശുക്ഷേമസമിതി നിർദ്ദേശം നൽകിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചൽ, അടൂർ സ്‌റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ ഉത്തരവുമായി സൂരജിന്‍റെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനേയും മുത്തശിയേയും കാണ്മാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടു പിന്നാലെ കുഞ്ഞിന്‍റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയിൽ നിന്ന് വാങ്ങിയിരുന്നു. 

എന്നാൽ കുഞ്ഞിനെ ക്രിമിനൽ സ്വഭാവമുള്ളവർക്കൊപ്പം കഴിയാൻ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്‍റെ ജീവൻ ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light