www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

എല്ലാ അഭിമുഖത്തിലുമുണ്ട് ആ രണ്ട് ചോദ്യങ്ങൾ; ഇഷ്‌ടമില്ലാത്ത ആ ചോദ്യങ്ങളെ കുറിച്ച് മംമ്‌ത

Share it:

കൊച്ചി: ഒട്ടേറെ ഹിറ്റ് സിനിമകളിൽ നായികാ വേഷത്തിലെത്തിയ നടിയാണ് മംമ്ത മോഹൻദാസ്. ഹാസ്യവും പ്രണവയുമെല്ലാം ഒരേ പോലെ കൈകാര്യം ചെയ്യുന്ന താരത്തിന് ആരാധകരും ഏറെയാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.

ഗായിക കൂടിയായ താരം മയൂഖം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മംമ്തയ്ക്ക് ക്യാൻസർ ഉണ്ടെന്ന് അറിയുന്നത്. വർഷങ്ങളോളം നീണ്ട പോരാട്ടത്തിലൂടെ ക്യാൻസറിനെ അതിജീവിച്ച മംമ്ത സിനിമകളിൽ വീണ്ടും സജീവമായി. അഭിമുഖങ്ങളിൽ തന്നോട് ചോദിക്കുന്ന ഇഷ്ടമല്ലാത്ത ചോദ്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടി.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഭിമുഖത്തിലാണ് മംമ്ത ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. ഇതുവരെയുള്ള അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമേത് എന്ന് ചോദിച്ചപ്പോഴാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. രണ്ടു ചോദ്യങ്ങളാണ് തനിക്ക് ഇഷ്‌ടമില്ലാത്തതെന്നാണ് നടി പറ‍യുന്നത്.

അതിൽ ആദ്യത്തേത് നിങ്ങളുടെ ആദ്യത്തെ സിനിമയുടെ അനുഭവം ഒന്ന് പറയാമോ എന്ന ചോദ്യമാണ്. മയൂഖത്തിൽ എങ്ങനെ ആണ് വന്നതെന്ന്. ആ ചോദ്യം എനിക്കിഷ്ടമല്ല. ഞാൻ സിനിമയിലെത്തി 15 വർഷം കഴിഞ്ഞിട്ടും അത് അവസാനിച്ചിട്ടുമില്ല. രണ്ടാമത്തെ ചോദ്യം ക്യാൻസറിനെ കുറിച്ച് തന്നെ. അതും ആളുകൾ ചോദിച്ചുകൊണ്ടിരിക്കുന്നു."-മംമ്ത പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: