www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതെ.. ഒമ്പതാണ്... ട്രാൻസ് വുമൺ ദയ ഗായത്രി പറയുന്നു

Share it:

കൊച്ചി: ജീവിതത്തിൽ ആദ്യമായി ഒൻപത് എന്ന വിളി കേൾക്കുന്നത് ചെറുപ്പത്തിൽ അടുത്ത ബന്ധുവിൽ നിന്നാണ്.. പറഞ്ഞു തുടങ്ങുന്നത് ട്രാൻസ് വുമൺ ദയ ഗായത്രിയാണ്. ഒൻപത് എന്ന വിളി കേട്ടു തുടങ്ങിയ ചെറുപ്പ കാലത്തെ കുറിച്ചാണ് ദയ തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്. തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ചാണ് ദയയുടെ കുറിപ്പ്. 


ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

9
--
ജീവിതത്തില്‍ ആദ്യമായി 9 എന്നു വിളി കേള്‍ക്കുന്നത് ചെറുപ്പത്തില്‍ അടുത്ത ഒരു ബന്ധുവില്‍ നിന്നാണ്.. എന്താണ് അവര്‍ ഉദ്ദേശിച്ചത് എന്ന് പോലും മനസ്സിലായില്ല ! എന്നാലും എന്നെ എന്തോ കളിയാക്കി പറഞ്ഞതാണെന്ന് മാത്രം എനിക്ക് മനസ്സിലായി,,,, ജീവിതത്തിലെ ഓരോ മുന്നേറ്റങ്ങളിലും ഈ ഒമ്പത് എന്ന സംഖ്യ കൂടെ പിന്തുടര്‍ന്നു.. പേര് വിളിച്ച് സംബോധന ചെയ്യേണ്ടതിന് പകരം 9 എന്ന സംഖ്യ വിളിച്ചു., മഹാരാജാസ് കോളേജില്‍ ആദ്യം പഠിച്ചിരുന്നകാലത്താണ് ഈ സംഖ്യ വിളിക്കുന്നത്തിന്റെ അര്‍ത്ഥം തിരിച്ചറിയുന്നത്.

മുന്‍പ് എത്രയോ ഇടങ്ങളില്‍ 9 എന്ന സംഖ്യക്ക് ഇങ്ങനെയൊരു അര്‍ത്ഥമുണ്ടെന്ന് അറിയാതെ എത്രയോവട്ടം ഈ വിളി കേട്ടുനിന്നിരിക്കുന്നു. വീട്ടില്‍, ബസ്സില്‍, ബന്ധുവീടുകളില്‍,അയൽപക്കങ്ങളില്‍ സ്‌കൂളില്‍, കോളേജില്‍, ഹോസ്പിറ്റലില്‍, പോലീസ് സ്റ്റേഷനില്‍, ഗവണ്മെന്റ് ഓഫീസുകളില്‍...... അങ്ങനെ പോയിട്ടുള്ള എല്ലാ ഇടങ്ങളിലും 9 ന്നുള്ള വിളി കേട്ടു കേട്ടു തഴമ്പിച്ചു പോയിരിക്കുന്നു.കൂടാതെ ആള്‍ക്കൂട്ട വിചാരണയും മുലകളുടെ വലുപ്പത്തെക്കുറിച്ചുമുതല്‍ യോനിയുടെ ആഴത്തെക്കുറിച്ചുംവരെ ചര്‍ച്ച നീളുന്നു. നഖം, മുടി തുടങ്ങി എല്ലാ അവയവങ്ങളും സമൂഹത്തിന് ചര്‍ച്ചക്കുള്ള വിഷയമാകുന്നു. ഞങ്ങളുടെ ശരീരത്തെ ചോദ്യം ചെയ്യുന്നു, ഞങ്ങളുടെ മനസ്സിനെ, ഞങ്ങളുടെ ചിന്തകളെ, ഞങ്ങളുടെ ഇഷ്ട്ടങ്ങളെ ഇഷ്ടക്കേടുകളെ ചോദ്യം ചെയ്യുന്നു.


ഇപ്പോള്‍ നമ്മള്‍ ആയിരുന്നവര്‍ ഞങ്ങളും നിങ്ങളുമായി... എത്രയൊക്കെ നമ്മള്‍ എന്നു പറയുന്നതിനിടയിലും ഞങ്ങളും നിങ്ങളും സ്വയം ബോധ്യപെടുത്തികൊണ്ടിരിക്കുന്നു. ഞങ്ങള്‍ ആയിരിക്കുന്ന എല്ലാ ഇടങ്ങളിലും ഇന്നും ചര്‍ച്ചകള്‍ നീളുന്നു കളിയാക്കുന്നു, പരിഹസിക്കുന്നു. ഉത്തരം മുട്ടുമ്പോള്‍ 9 വിളിയില്‍ അവസാനിക്കുന്ന ഫെയ്സ്ബുക്ക് കമെന്‍റുകള്‍. സമൂഹത്തിലെ കലഹങ്ങള്‍ക്കിടയില്‍ അനാവശ്യമായി എടുത്തു ഉപയോഗിക്കുന്ന ഹിജഡാ പ്രയോഗവും, ഒരു സമൂഹത്തെ ഒരു സംസ്!കാരത്തെ ഒരു മൂല്യവും കല്‍പ്പിക്കാതെ കളിയാക്കുന്നു.ട്രോള്കളില്‍ പൊട്ടിച്ചിരിക്കാന്‍ അനാവശ്യമായി ഞങ്ങളെ ഉപയോഗിക്കുന്നു.

എത്രയോ ഇടങ്ങളില്‍ തിരികെ തെറി വിളിക്കേണ്ടി വന്നിട്ടുണ്ട്..എത്രയോ ഇടങ്ങളില്‍ തുണിപൊക്കി കാണിച്ചിട്ടുണ്ട്,, എത്രയോ ഇടങ്ങളില്‍ കയ്യടിച്ചിട്ടുണ്ട്.. ആരും കാണാതെ എത്രയോവട്ടം പൊട്ടികരഞ്ഞിട്ടുണ്ട് ? അതെ ഒമ്പതാണ്...സ്വന്തമായി ഒരു സംഖ്യ ഉള്ളവരാണ്.. ഒറ്റ സംഖ്യയില്‍ മൂല്യമേറിയതാണ്.. ഞാനും എന്‍റെ ജീവിതവും മൂല്യമുള്ളതാണ്.. ജീവിതം അത്രത്തോളം ആസ്വദിക്കുന്നു.. നിങ്ങള്‍ ഇങ്ങനെ കലഹിച്ചു നിര്‍വൃതി അടഞ്ഞോളു.. ഇതാ സമൂഹമേ ഉറക്കെ ഉച്ചത്തില്‍ പറയുന്നു proud to be a 9💜🌈

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

Viral

Post A Comment: