www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചത് മൂന്നാറിലും ചിന്നക്കനാലിലും

Share it:

ഇടുക്കി: ജില്ലയിൽ  ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കുവൈറ്റിൽ നിന്ന് കഴിഞ്ഞ 22 ന് കരിപ്പൂരിൽ വന്നിറങ്ങിയ ചിന്നക്കനാൽ സ്വദേശി 28 കാരനുമാണ്  രോഗം ബാധിച്ചത്. മാർച്ച്‌ ഒൻപതിന് ഇദ്ദേഹവും ഭാര്യയും ചികിത്സാർഥം ചെന്നൈയിലെ  മകളുടെ വീട്ടിലേക്കു പോയിരുന്നു. പിതാവിന്  ഹൃദയ സംബന്ധമായ അസുഖവും ത്വഗ് രോഗവുമുണ്ട്. 

മാതാവിന് പ്രമേഹവും. മാർച്ച് 20ന്  ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി. പിന്നീടു ലോക്ക് ഡൗൺ ഇളവു വന്നതോടെ പിതാവും മാതാവും അവിടെ താമസിച്ചിരുന്ന മകനോടൊപ്പം  മേയ് 16ന് കുമളി വഴി പാസ് മൂലം മൂന്നാറിൽ വന്നു.‌  മൂന്നാറിലേക്ക് ചെന്നൈയിൽ നിന്നും ഒരു വാഹനത്തിൽ കുമളി വരെയും കുമളിയിൽ നിന്നും ടാക്‌സി ജീപ്പിൽ മൂന്നാറിലെത്തി ആരോഗ്യവകുപ്പ് പ്രവർത്തകരുടെ  നിർദ്ദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.   മെയ്‌  28ന് സ്വാബ് പരിശോധനക്ക് എടുത്തു. 

ചിന്നക്കനാൽ സ്വദേശിയായ യുവാവ് ഹോട്ടൽ ജീവനക്കാരനാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ ഇപ്പോൾ എട്ടു രോഗികളാണ് ഉളളത്. കുടുംബാംഗങ്ങളായ രോഗികളായ മൂന്നു പേരുടെയും പ്രൈമറി, സെക്കന്ററി ബന്ധങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചു വരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: