www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ജോലി കഴിഞ്ഞു മടങ്ങിയ യുവതിക്ക് നേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം

Share it:

മലപ്പുറം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ മദ്യപ സംഘം ആക്രമിച്ചു. അതിഥി തൊഴിലാളിയായ യുവതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. പാതയോരത്ത് പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്നവരാണ് ആ വഴി കടന്നുവന്ന യുവതിയെ ആക്രമിച്ചത്. അങ്ങാടിപ്പുറം ടാക്‌സി സ്റ്റാൻഡിനു സമീപത്ത് വച്ചാണ് സംഭവം.

നടന്നു വരികയായിരുന്ന യുവതിയെ മദ്യപിക്കുകയായിരുന്ന രണ്ടു പേർ സമീപത്തേക്ക് വിളിച്ചു. ശേഷം കയ്യിൽ കാലിക്കുപ്പി കൊടുത്ത് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെ അസഭ്യവർഷമായി. പിന്നാലെ കയ്യിൽ കയറി പിടിച്ചു വലിച്ചു. 

യുവതി വർഷങ്ങളായി അങ്ങാടിപ്പുറത്ത് താമസിച്ച് വീട് ജോലികൾ ചെയ്‌തു വരികയാണ്. സമീപത്തുണ്ടായിരുന്ന കച്ചവടക്കാരനാണ് മദ്യപാനികൾക്കെതിരെ പ്രതികരിക്കാനും എതിർക്കാനും തയാറായത്. പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: