www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വനിതാ പൊലീസിനെ സ്റ്റേഷനുള്ളിൽ കയറി പിടിച്ച സംഭവം; പൊലീസിനുള്ളിൽ അമർഷം പുകയുന്നു

Share it:

ഇടുക്കി: പൊലീസ് സ്റ്റേഷനുള്ളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ച സംഭവം ഒതുക്കി തീർത്തതിനെതിരെ പൊലീസ് സേനയിൽ അമർഷം പുകയുന്നു. ഹൈറേഞ്ചിലെ പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം വനിതാ പൊലീസ് ഉദ്യോഗസ്ഥ അപമാനിക്കപ്പെട്ടത്. കോവിഡ് ലോക് ഡൗൺ തുടരുന്നതിനാൽ ജില്ലയിലെ പൊലീസുദ്യോഗസ്ഥർ രാപകലില്ലാതെ ജോലിയിലാണ്. വനിതാ പൊലീസുകാർ ഉൾപ്പെടെ കൃത്യമായ ഷെഡ്യൂൾ പോലുമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് ദുരനുഭവം ഉണ്ടായത്. രാത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അതേ സ്റ്റേഷനിലെ മറ്റൊരു യുവ പൊലീസുകാരൻ കയറി പിടിക്കുകയായിരുന്നു. 



വനിതാ പൊലീസ് കുതറി ഓടിയതോടെ സ്റ്റേഷനിൽ സംഭവം വിവാദമായി. തുടർന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് സംഭവം ഒതുക്കി തീർക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കുടുംബത്തെ പോലും ഉപേക്ഷിച്ച് ജോലി ചെയ്യുന്ന വനിതാ പൊലീസുകാർ സ്റ്റേഷനിൽ പോലും സുരക്ഷിതരല്ലെന്ന സൂചനയാണ് ഇതോടെ പുറത്തു വന്നത്. സംഭവം പുറം ലോകം അറിയാതെ ഒതുക്കി തീർക്കാനായിരുന്നു പൊലീസ് സേനയിലെ ശ്രമം. 

ഇതിന്‍റെ ഭാഗമായി അപമാനിക്കാൻ ശ്രമിച്ച യുവ പൊലീസ് ഉദ്യോഗസ്ഥന് എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റവും നൽകി. ഇതോടെ പ്രശ്നം തീരുമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ സംഭവം പുറത്തു വന്നതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പൊലീസ് അസോസിയേഷനിലും വരും ദിവസങ്ങളിൽ സംഭവം ചൂടേറിയ ചർച്ചയാകും. ജില്ലയിലെ പൊലീസ് ചാരായ കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീർത്ത സംഭവം പുറത്തു വന്നതിനു പിന്നാലെയാണ് സ്ത്രീ വിഷയത്തിലും പൊലീസിനു ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Viral

Post A Comment:

Portable Mini Air Cooler Fan with LED Light