www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2036) Idukki (1949) Mostreaded (1617) Crime (1512) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒൻപത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Share it:

വാറങ്കല്‍: തൊഴിലാളി കുടുംബത്തിലെ ആറ് പേരടക്കം ഒൻപത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരവും മറ്റ് അഞ്ച് പേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. ശീതസംഭരണിക്ക് സമീപമുള്ള തുറന്ന കിണറ്റില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ മുറിവുകൾ ഇല്ലാതിരുന്നത് ദുരൂഹത വർധിപ്പിക്കുന്നു. 


മക്‌സൂദ് അലം, ഭാര്യ, മകള്‍, മകളുടെ മൂന്ന് വയസുള്ള കുഞ്ഞ്, മക്കളായ സോഹൈല്‍, ഷബാദ്, ത്രിപുര സ്വദേശിയായ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ചത്. ഇവർ പ്രദേശത്തെ കുടിയേറ്റ തൊഴിലാളികളാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മക്‌സൂദ് അലം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ എന്നിവര്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലി തേടി വാറങ്കലില്‍ എത്തിയത്. മക്‌സൂദിനും ഭാര്യയ്ക്കും ചണ മില്ലിലാണ് ജോലി. കരിബാദില്‍ വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്‌തിരുന്ന ചണ മില്ലിലെ ഗോഡൗണില്‍ ഒരു മുറിയില്‍ താമസിക്കാന്‍ അനുവാദം നല്‍കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. 

തുടര്‍ന്ന് മക്‌സൂദിന്‍റെ കുടുംബം ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിലും ബിഹാറില്‍ നിന്നുള്ള യുവാക്കളായ രണ്ട് പേര്‍ ഒന്നാമത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തെ കാണാതായതോടെ ആദ്യം ബിഹാര്‍ സ്വദേശികളായ യുവാക്കളെയാണ് പൊലീസ് സംശയിച്ചത്. എന്നാൽ ഇന്നു രാവിലെ ഇവരുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മരിച്ച ഷക്കീല്‍ ചണ മില്ലിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്യാം, ശ്രീറാം എന്നിവര്‍ മില്ലിലെ പണിക്കാരായിരുന്നു. ഇയാളുടെ മകള്‍ വിവാഹമോചനം നേടിയതിന് ശേഷം തന്‍റെ മൂന്ന് വയസുള്ള കുഞ്ഞുമായി മക്‌സൂദിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light