www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജീവിക്കാൻ സമ്മതിക്കില്ല; ചുഴലിക്കാറ്റിനു പിന്നാലെ ഉഷ്‌ണ തരംഗം

Share it:

ന്യൂഡൽഹി: നിരവധി പേരുടെ ജീവനെടുത്ത ഉംപുൻ ചുഴലിക്കാറ്റിനു പിന്നാലെ രാജ്യത്ത് ഉഷ്‌ണ തരംഗമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. താപനില 48 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉംപുണ്‍ പ്രഭാവത്തിലാണ് രാജ്യത്ത് ഉഷ്‌ണതരംഗത്തിന് വഴിയൊരുങ്ങുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, വടക്കൻ കർണാടക എന്നിവിടങ്ങളിൽ 48 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. 


ഡൽഹിയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത്. പാലം മേഖലയിൽ ഇന്നലെ രേഖപ്പെടുത്തിയത് 44.1 ഡിഗ്രി സെൽഷ്യസാണ്. വിജയവാഡയിൽ 46 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും രായലസീമ, മഹാരാഷ്ട്രയിലെ വിദർഭ, ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും ഉഷ്‌ണതരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വിദ്ധക്തരുടെ മുന്നറിയിപ്പ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: