www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1583) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹീറോയാകാനെത്തി സീറോയായി; കൊലവിളി വൈറലായതോടെ വണ്ടിപ്പെരിയാറ്റിലെ നേതാക്കളെ കൈവിട്ട് പാർട്ടിയും

Share it:

ഇടുക്കി: കാലം മാറിയതറിയാതെ എൺപതുകളിലെ കൊലവിളിയുമായി രംഗത്തിറങ്ങിയ സിപിഎം നേതാക്കൾക്ക് കിട്ടിയത് മുട്ടൻ പണി. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലാണ് സിപിഎം നേതാക്കൾ ഹീറോയിസം കാണിക്കാനെത്തിയത്. പാർട്ടിയിലെ യുവ രക്തങ്ങൾക്ക് മുന്നിൽ പൊലീസിനെ വിറപ്പിച്ച് ആളാകാനായിരുന്നു നേതാക്കളുടെ ശ്രമം. മുൻ കാലങ്ങളിൽ പൊലീസിനെയും എതിർക്കുന്നവരെയും വെട്ടിയും നിരത്തിയും വെല്ലുവിളിച്ചും ആളായ ചരിത്രം ആവർത്തിക്കാൻ ശ്രമിച്ച നേതാക്കൾ പക്ഷേ ഇത്തവണ സീറോയായി. കാഴ്ച്ചക്കാരായി പാർട്ടിയിലെ യുവ രക്തങ്ങൾ വേദിയിലെത്തിയതോടെയാണ് പൊലീസിനു നേരെ നേതാക്കൻമാർ ചീറിയടുത്തത്. 

ആവേശം നിറഞ്ഞതോടെ ഡയലോഗുകൾ ചറപറാന്ന് പുറത്ത് ചാടി. നിന്നെ വെട്ടൂടാ.... കാണിച്ചു തരാടാ.... തുടങ്ങിയ ഡയലോഗിനൊപ്പം നേതാക്കൻമാരുടെ സംസ്കാരം വെളിവാക്കുന്ന ഉഗ്രൻ തെറികളും കൂടെ പോന്നു. എന്നാൽ കാലം മാറിയത് മാത്രം ഹൈറേഞ്ചിലെ ഈ നേതാക്കൻമാർ അറിഞ്ഞിരിക്കാൻ വഴിയില്ല. കൊലവിളികൾ വീഡിയോയിൽ റെക്കോർഡാകുന്നതും ഇത് നാളെ ലോകം കാണുമെന്നുമുള്ള ബോധ്യം കാലത്തിനൊപ്പം സഞ്ചരിക്കാത്ത ഇവർക്ക് അറിയില്ലായിരുന്നു. വികസന കാര്യത്തിൽ പാർട്ടി പണ്ടേ വർഷങ്ങളുടെ പിന്നിലാണെന്ന് ശത്രുക്കളുടെ ആക്ഷേപം. 

ഇതിനു സമാനമായി കാലം മറന്നുള്ള നേതാക്കളുടെ കൊലവിളിയും. എതിർക്കുന്നവരെ വിരട്ടിയും തല്ലിയും ഇല്ലാതാക്കുന്ന എൺപതുകളിലെ രാഷ്ട്രീയത്തിൽ നിന്നും മാറാനാകാത്തതാണ് ഇത്തരക്കാർക്ക് തിരിച്ചടിയായികൊണ്ടിരിക്കുന്നത്. ഭരിക്കുന്നത് തങ്ങളുടെ പാർട്ടിയാണെന്ന അമിത ആത്മവിശ്വാസവും നേതാക്കൻമാർക്ക് വിനയായി. വിവാദത്തിലായ നേതാക്കളെ സഹായിച്ചാൽ വള്ളിയാകുമെന്നാണ് മുതിർന്ന നേതാക്കൻമാരുടെ നിലപാട്. ഇതോടെ ഹീറോയാകാൻ പോയ നേതാക്കൾ ഇപ്പോൾ സീറോയായിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാരും പാർട്ടിയും മികച്ച നേട്ടം കൈവരിച്ച് നല്ല പേരെടുത്തിരിക്കുമ്പോഴാണ് ഇത്തരം നേതാക്കളുടെ പ്രവൃത്തികൾ സിപിഎമ്മിനു തലവേദനയാകുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: