www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കൊതുകിനെ തുരത്താൻ ചില പൊടിക്കൈകൾ

Ways to repel mosquitoes
Share it:
Ways to repel mosquitoes

ഡെങ്കിപ്പനി അടക്കം പകർച്ച വ്യാധികൾ പകർത്തുന്നതിൽ കൊതുകുകളാണ് മുന്നിൽ. ചിക്കൻഗുനിയ, മലമ്പനി, മലേറിയ തുടങ്ങിയ ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ തുരത്തുക മാത്രമാണ് ഇത്തരം അസുഖങ്ങളെ ചെറുക്കുന്നതിനും ഉചിതമായ മാർഗം.

1. കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ് ആദ്യ പടി.  ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.

ഫ്രിഡ്‌ജിന്‍റെ അടിയിലെ ട്രേയിൽ വെള്ളം കെട്ടിക്കിടക്കുന്നത് പലപ്പോഴും ആരും ശ്രദ്ധിക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളിൽ കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. ചപ്പ് ചവറുകൾ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാൻ കാരണമാകും.

2. കൊതുകുകളെ തുരത്താൻ ഏറ്റവും നല്ലതാണു കാപ്പിപ്പൊടി. ഇതിനായി കാപ്പിപ്പൊടി അൽപം എടുത്ത് ചെറിയ പത്രങ്ങളിലാക്കി വീടിന്റെ പല ഭാഗങ്ങളിലായി തുറന്നു വയ്ക്കുക. കാപ്പിപൊടിയുടെ മണം കൊതുകുകളെ വീട്ടിൽ നിന്ന് തുരത്തും. 

3. വെളുത്തുള്ളി തൊലി പേപ്പർ ഉപയോഗിച്ച് കത്തിക്കുക. ഇതിന്‍റെ പുക കൊതുകു വരുന്ന ഭാഗത്ത് വച്ചാൽ കൊതുകുകൾ പമ്പ കടക്കും. കൂടാതെ വെളുത്തുള്ളി ചേർത്ത വെള്ളം വീടിനു ചുറ്റും മുറിയിലും തളിക്കുന്നത് കൊതുകു ശല്യം ഒഴിവാക്കാൻ സഹായിക്കും.

4. ഗ്രാമ്പുവിന്‍റെയും നാരങ്ങായുടെയും മണം കൊതുകിനു അലോസരമുണ്ടാകും. ചെറുനാരങ്ങയിൽ ഗ്രാമ്പു കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാൻ നല്ലതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: