www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഈടില്ലാതെ വായ്‌പ നൽകാൻ മൂന്ന് ലക്ഷം കോടി; സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി

Share it:

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്ര‍ഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ചെറുകിട- ഇടത്തരം സംരംഭകർക്ക് ഗുണം ലഭിക്കുന്നതാണ് പാക്കേജ്. വർഷം നൂറ് കോടി വരെ വിറ്റുവരവുള്ള ചെറുകിട- ഇടത്തരം വ്യാപാരികൾക്ക് നാല് വർഷത്തെ പരിധിയോടെ വായ്പ, വായ്പകൾക്ക് മൊറട്ടോറിയം തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഒക്‌ടോബർ 31 വരെ വായ്പകൾക്കായി അപേക്ഷിക്കാം. 



ആദായനികുതി സമർപ്പിക്കുന്നതിൽ 25 ശതമാനം ഇളവ് അനുവദിച്ചതോടെ സാധാരണക്കാർക്ക് 50,000 കോടി രൂപയുടെ ആശ്വാസം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.  നാളെ മുതൽ 2021 മാർച്ച് 21 വരെ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം വരെ കുറയും. നിലവിലുള്ള തുകയുടെ 75 ശതമാനം അടച്ചാൽ മതി. ആദായനികുതി റിട്ടേൺ അടയ്ക്കാൻ നവംബർ 30 വരെ സമയം നീട്ടി നൽകും. 

റെയിൽ‌വേ, റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തുടങ്ങി എല്ലാ കേന്ദ്ര ഏജൻസികളുടെയും കരാറുകാർക്ക് നിർമാണപ്രവർത്തനം പൂർത്തിയാക്കാൻ 6 മാസം വരെ നീട്ടിനൽകും. ഇത് നിർമ്മാണ ജോലികളും ചരക്ക് സേവന കരാറുകളും പൂർത്തീകരിക്കാൻ സഹായിക്കും. കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നതിന് പൂർത്തീകരിച്ച കരാറിന്‍റെ പരിധി വരെ സർക്കാർ ഏജൻസികൾ ഭാഗികമായി ബാങ്ക് ഗ്യാരന്‍റി പുറത്തിറക്കും, അങ്ങനെ പണമൊഴുക്ക് മെച്ചപ്പെടും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: