www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാലാംഘട്ട ലോക് ഡൗൺ പ്രഖ്യാപനം ഒഴിവാക്കി മോദി

Share it:

ന്യൂഡെൽഹി: ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉള്ളിലൊതുക്കി മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത മോദി നാലാംഘട്ട ലോക് ഡൗണിനെ കുറിച്ച് പ്രാഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാൽ ലോക് ഡൗൺ അവസാനിക്കുന്ന 17ന് മുൻപ് ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന നൽകി മോദി ഈ വിഷയം അവസാനിപ്പിച്ചു. 20 ലക്ഷം കോടിയുടെ പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനം മാത്രമാണ് മോദി ഇന്ന് നടത്തിയത്. രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചു. 



ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപ കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിട്ടാണ് മോദി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുടെ നിർദ്ദേശം കൂടി കണക്കിലെടുത്താവും ലോക് ഡൗൺ പ്രഖ്യാപനമെന്നും മോദി സൂചിപ്പിച്ചു. നിയമം പാലിച്ചുകൊണ്ടുതന്നെ കൊവിഡുമായി പോരാടും, മുന്നോട്ടു നീങ്ങും. ഇത് പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാണ്. പുതിയ ഈ പദ്ധതിയുടെ ചുമലിലേറി മുന്നോട്ട് പോകാമെന്നും മോദി പറഞ്ഞു. 

ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പേരിലാകും ഇത് പ്രാവർത്തികമാക്കുക. രാജ്യത്തെ വിവിധ മേഖലകൾക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊർജം ഈ പാക്കേജ് വഴി ലഭിക്കും. ഭൂമി, തൊഴിൽ, പണവിനിമയം, നിയമം എന്നിവയെല്ലാം ലളിതമാക്കുന്നതാകും ഈ പാക്കേജും. ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മനിർഭർ ഭാരത് അഭിയാൻ സംബന്ധിച്ച് വിശദമായ പദ്ധതി പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി കൊവിഡ് മൂലം ദുരിതത്തിലായിരുന്നു ലോകം. ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിച്ചു.

ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിലും നിരവധി കുടുംബങ്ങൾക്ക് സ്വന്തക്കാരെ നഷ്ടമായി. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഒറ്റ വൈറസ്, ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. നിരവധി ജീവിതങ്ങൾ ബുദ്ധിമുട്ടിലായി. ഒരു യുദ്ധമാണ് നടക്കുന്നത്. ഇത്തരം ഒരു ദുരിതത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. നമ്മൾ സങ്കൽപിച്ചതിനുമപ്പുറമാണിത്. പക്ഷേ, ക്ഷീണിക്കരുത്, തോൽക്കരുത്. അത് മനുഷ്യർക്ക് ഭൂഷണമല്ല. ധൈര്യത്തോടെ, എല്ലാ ചട്ടങ്ങളും പാലിച്ച് നമുക്ക് രക്ഷപ്പെടണം, മുന്നോട്ട് പോവുകയും വേണം. ഇന്ന് ലോകം ദുരിതത്തിലാണ്ടിരിക്കുമ്പോൾ കൂടുതൽ ഈ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ ലക്ഷ്യം മികച്ചതായിരിക്കണമെന്നും മോദി പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: