www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1583) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലഹരി നൽകി ഉത്തേജിപ്പിച്ച് ക്രൂരമായ ലൈംഗിക ബന്ധം; അഞ്ജന കേസിൽ ഫൊറൻസിക് വിദഗ്‌ദരുടെ നിഗമനം ഇങ്ങനെ

Share it:

ഗോവ: കാസർകോഡ് സ്വദേശിനി അഞ്ജന ഹരീഷിനെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ജനയെ ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന സൂചനയാണ് ഫൊറൻസിക് വിദഗ്ദർ നൽകുന്നത്. മരണത്തിനു തൊട്ടു മുൻപ് അഞ്ജനയെ അമിതമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചന നൽകുന്നു. 

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ അഞ്ജനയെ സ്വന്തം താൽപര്യങ്ങൾക്ക് വിനിയോഗിക്കുകയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. ഇത് അഞ്ജനയുടെ അറിവോടെയോ അല്ലാതെയോ ആയിരിക്കാം. ഇതിനു ശേഷം ഇവർ യുവതിയെ കെട്ടിത്തൂക്കിയതാകാനും സാധ്യതയുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട്‌ ഡിവൈ.എസ്‌.പി പി.കെ. സുധാകരന്‍ പുതുക്കൈയിലെ വാടക വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഗോവയിലെ താമസസ്‌ഥലത്തിനു സമീപത്തുനിന്നു പത്തുമീറ്റര്‍ അകലെയാണ്‌ പെണ്‍കുട്ടിയെ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. 

ആണ്‍സുഹൃത്ത്‌ ശബരി, സുഹൃത്തുക്കളായ നസീമ, ആതിര എന്നിവരടക്കം നാലുപേരും ഒരുമുറിയിലാണ്‌ താമസിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അഞ്‌ജനയെ കാണാതായി മണിക്കൂറുകള്‍ക്കു ശേഷമാണു മൃതദേഹം കണ്ടതെന്നു കൂട്ടുകാര്‍ പറയുന്നു. താമസസ്‌ഥലത്തിനടുത്തുനിന്നു പത്തുമീറ്റര്‍ മാത്രം അകലെ നടന്ന മരണം കൂടെ താമസിച്ചവര്‍ അറിഞ്ഞില്ലെന്നത്‌ സംശയത്തിന്‌ ഇടയാക്കുന്നു. തൂങ്ങിനില്‍ക്കുന്ന അഞ്‌ജനയെ കാണുമ്പോള്‍ ജീവനുണ്ടായിരുന്നെന്നും തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചെന്നുമാണു കൂട്ടുകാരുടെ മൊഴി. 



എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്‌ജന മരിച്ചിരുന്നു. കഴുത്തില്‍ കെട്ടിയിരുന്ന  ലുങ്കി ഇവര്‍ ഹാജരാക്കിയിരുന്നുമില്ല. കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകളുണ്ട്‌. മരിക്കുന്നതിനു തലേന്നു കൂട്ടുകാരിയുടെ ഫോണില്‍നിന്നാണ്‌ അഞ്‌ജന വീട്ടുകാരെ വിളിച്ചത്‌. തനിക്കു തെറ്റുപറ്റിയെന്നും കൂട്ടുകാര്‍ ശരിയില്ലെന്നും വീട്ടുകാരോടൊത്ത്‌ താമസിക്കാന്‍ ആഗ്രഹിക്കുന്നെന്നും അഞ്‌ജന അമ്മയോട്‌ പറഞ്ഞിരുന്നു. ലോക്ക്‌ഡൗണിനു ശേഷം നാട്ടിലെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി പിന്നീട്‌ ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നു മാനസികാരോഗ്യവിദഗ്‌ധരും പറയുന്നു. മരണശേഷം കുറ്റം വീട്ടുകാരുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമവും നടന്നിരുന്നു. ആത്മഹത്യാപ്രവണതയുള്ള കുട്ടിയാണെന്നും ലഹരിക്കടിമയാണൈന്നും പ്രചാരണം നടന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Post A Comment: