www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഷോപ്പിങ്ങിനിടെ പാസ് പോർട്ട് നഷ്‌ടമായി; മലയാളി യുവ നടി ദുബായിൽ കുടുങ്ങി

Share it:

ദുബായ്: ഷൂട്ടിങ്ങിനായി ദുബായിലെത്തിയ മലയാളി യുവനടിയുടെ പാസ്പോർട്ട് നഷ്‌ടമായതായി റിപ്പോർട്ട്. ഷോപ്പിങ്ങിനിടെയാണ് നടിക്ക് പാസ് പോർട്ട് നഷ്‌ടമായത്. ലോക് ഡൗണിൽ കുടുങ്ങിയ നടി ഇപ്പോൾ ദുബായിൽ കുടുങ്ങിയിരിക്കുകയാണ്. യുട്യൂബില്‍ റിലീസ് ചെയ്ത നിരവധി ഷോർട്ട് ഫിലിമുകളിൽ നായികയായി അഭിനയിച്ച ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എലിഷെറ റായി (27) ആണ് പാസ്പോർട്ട് നഷ്ടപ്പെട്ട് ദുബായിൽ കുടുങ്ങിയത്. 


ഷൂട്ടിങുമായി ബന്ധപ്പെട്ട് മാര്‍ച്ച് 13 നാണ് നടി യുഎഇയില്‍ എത്തിയത്. 18 നാണ് പാസ്പോർട്ട് നഷ്ടമായത്. ചിത്രീകരണം കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ യാത്ര മുടങ്ങി. എന്നാൽ പാസ്പോർട്ട് നഷ്ടമായെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. ബര്‍ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നഷ്ടപ്പെട്ടെന്നാണ് സംശയം. എന്നാൽ അന്വേഷിച്ചെങ്കിലും പാസ്പോര്‍ട്ട് തിരിച്ചുകിട്ടിയില്ല. 

എലിസബത് തെക്കേവീട്ടില്‍ രാജന്‍ എന്നാണ് എറണാകുളത്ത് സ്ഥിരതാമസമാക്കിയ നടിയുടെ പാസ്‌പോര്‍ട്ടിലെ പേര്. 'ദേ പാല്', കൊച്ചുഗള്ളി, പൊട്ടാസ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെയാണ്  എലിഷെറ റായ്  ശ്രദ്ധേയയായത്. എലിസബത് എന്ന പേര് മാറ്റി എലിഷെറ റായ് എന്നിട്ടതോടെ തനിക്ക് ഭാഗ്യമുണ്ടായെന്നും ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചതായും ജൂനിയര്‍ സില്‍ക്ക് സ്മിത എന്നറിയപ്പെടുന്ന നടി പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light