www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുറത്തു നിന്നു വരുന്നവരിലും രോഗം; എന്തു ചെയ്യണമെന്നറിയാതെ തമിഴ്‌നാട്

Share it:

ചെന്നൈ: സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്നവർക്കും കോവിഡ് സ്ഥിരീകരിച്ചു തുടങ്ങിയതോടെ തമിഴ്‌നാട്ടിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു. നിലവിൽ കോവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാമതാണ് സംസ്ഥാനം. തിങ്കളാഴ്ച്ച ഫ്ലൈ ദുബൈയുടെ വിമാനത്തിൽ ദുബൈയിൽ നിന്ന് എത്തിയ 23 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതുവരെ വിദേശത്തു നിന്ന് എത്തിയ 52 പേർ രോഗികളായി. മുംബൈയിൽ നിന്ന് എത്തിയ രോഗികളുടെ എണ്ണം നൂറിനടത്തായി. 



ചെന്നൈയിലും പരിസര ജില്ലകളിലുമാണ് രോഗികളിൽ ഭൂരിപക്ഷവും. ഇന്നലെ രോഗം സ്ഥിരീകരിച്ച 688 പേരിൽ 552 പേർ ചെന്നൈ നഗരത്തിൽ നിന്നാണ്. തൊട്ടു ചേർന്ന് കിടക്കുന്ന ചെങ്കൽപെട്ട് ജില്ലയിൽ 22 പേർക്ക് രോഗം കണ്ടെത്തി. തിരുവെളളൂരിൽ എട്ടും കാഞ്ചിപുരത്ത് അഞ്ചും പേര്‍ പുതിയതായി രോഗികളായി.  ഇതോടെ മൊത്തം രോഗികളുടെ പകുതിയിലധികം പേരും ചെന്നൈ നഗരത്തിൽ നിന്നായി. 7622 പേർക്കാണ് നഗരത്തിൽ ഇതുവരെ വൈറസ് ബാധയേറ്റത്.

നിലവിൽ 5691 പേർ ചികിത്സയിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്നവരിൽ രോഗം വ്യാപിക്കുന്നതാണ് പുതിയ തലവേദന. തിങ്കളാഴ്ച്ച ദുബായിൽ നിന്ന് എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലെ 23 യാത്രക്കാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. മറ്റു വിമാനങ്ങളിൽ കുവൈറ്റ്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 13 പേർക്കും രോഗം കണ്ടെത്തി. മാലദ്വീപിൽ നിന്ന് നേവിയുടെ കപ്പലിൽ കോഴിയിൽ വന്നിറങ്ങിയ ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം ബാധിച്ചു.

മഹാരാഷ്ട്രയിൽ നിന്ന് വന്ന 49 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് കണ്ടെത്തിയത്. ഇവരെല്ലാം കോവിഡ് ബാധിതർ ഏറെയുള്ള മുംബൈ നഗരത്തിൽ നിന്നാണ്. കേരളത്തിൽ നിന്ന് എത്തിയ ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 12448 ആയി ഉയർന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: