www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പൃഥ്‌വിരാജ് സ്വയം ഡ്രൈവ് ചെയ്‌ത് ക്വാറന്‍റൈനിലേക്ക്; മടങ്ങിയെത്തിയത് 58 അംഗ സംഘം

Share it:

കൊച്ചി: സിനിമാ ചിത്രീകരണത്തിനായി പോയി ജോർദാനിൽ കുടുങ്ങിയ പൃഥ്‌വി രാജും സംഘവും മടങ്ങിയെത്തി.  കൊച്ചിയിലാണ് സംഘം വിമാനം ഇറങ്ങിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് സംഘം കൊച്ചിയിലെത്തിയത്.

ആടു ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ് സംഘം ജോർദാനിലേക്ക് പോയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ സംഘം ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്‍റൈൻ പാലിക്കും.  നടൻ പൃഥ്‌വിരാജ് ഫോർട്ട്കൊച്ചിയിലാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. വിമാനത്താവളത്തിൽ നിന്നും ഡ്രൈവറെ ഒഴിവാക്കിയ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്‌താണ് ക്വാറന്‍റൈനിലേക്ക് പോയത്.

അതേസമയം സംവിധായകൻ ബ്ലസിക്ക് ജോർദാനിൽവച്ച് കൈക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന്‍റെ തുടർ ചികിത്സക്കായി അദ്ദേഹം ആശുപത്രിയിലേക്കാണ് പോകുന്നത്. ഇതിനു ശേഷം ക്വാറന്‍റൈനിൽ കഴിയും. സിനിമയുടെ ചിത്രീകരണത്തിനായി ഇനിയും ജോർദാനിലേക്ക് പോകേണ്ടി വരുമെന്ന് സംവിധായകൻ ബ്ലസി പറഞ്ഞു. നേരത്തെ സിനിമാ ചിത്രീകരണത്തിനായി പോയ സംഘം ജോർദാനിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: