www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ അഭയം കൊടുത്തു; യുവാവിന്‍റെ ഭാര്യയും മക്കളുമായി സുഹൃത്ത് മുങ്ങി

Share it:

മൂവാറ്റുപുഴ: ലോക് ഡൗണിൽ മനുഷ്യത്വം കാണിച്ചയാൾക്ക് സുഹൃത്ത് കൊടുത്തത് എട്ടിന്‍റെ പണി. മൂവാറ്റുപുഴ സ്വദേശിക്കാണ് ലോക് ഡൗൺ പാരയായത്. ലോക് ഡൗണിൽ അഭയം കൊടുത്ത സുഹൃത്ത് സ്വന്തം ഭാര്യയെയും മക്കളെയും അടിച്ചോണ്ട് പോയെന്നാണ് യുവാവിന്‍റെ പരാതി. സംഭവത്തിൽ പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഇദ്ദേഹം. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്‍റെ ഭീഷണി. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി സ്വകാര്യ വാഹനത്തിൽ മൂവാറ്റുപുഴ വരെ എത്തി. 


എന്നാൽ തുടർന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങി. മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്‍റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. ലോക്ഡൗൺ ഇളവു പ്രഖ്യാപിക്കുന്നതു വരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്‍റെ വീട്ടിൽ കഴിഞ്ഞു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. 

ഇതിനിടെ സുഹൃത്തിന്‍റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്ത് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ മൂന്നാറിലേക്കു മടങ്ങി. ദിവസങ്ങൾക്കുള്ളിൽ സുഹൃത്തിന്‍റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാൾ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നത്രെ. ഭാര്യ തെറ്റുകൾ തിരുത്തി വന്നാൽ സ്വീകരിക്കാൻ തയാറാണെന്നും മക്കളെയെങ്കിലും വിട്ടുകിട്ടണമെന്നും ആണ് ഇപ്പോൾ ഭർത്താവിന്‍റെ ആവശ്യം. മൂന്നാർ സ്വദേശിയോട് അടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്താൻ കർശന നിർദേശം നൽകിയിരിക്കുകയാണ് പൊലീസ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

Viral

Post A Comment: