www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നയൻതാര ഗർഭിണിയോ ? അഭ്യൂഹത്തിനു കാരണം വിഘ്നേശിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Share it:

ചെന്നൈ: തെന്നിന്ത്യയിൽ പകരം വയ്ക്കാനില്ലാത്ത നടിയാണ് നയൻ താര. രണ്ടു ബന്ധങ്ങൾ തകർന്ന ശേഷം താരം ഇപ്പോൾ നടനും സംവിധായകനുമായ വിഘ്നേശുമായി അടുപ്പത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ മാതൃദിനത്തിൽ വിഘ്നേശ് പങ്കുവച്ച നയൻതാരയുടെ ചിത്രവും ക്യാപ്ഷനും ആരാധകർക്കിടയിലും സിനിമാ ലോകത്തും ചോദ്യങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. 


ഒരു കുഞ്ഞിനെ കൈയില്‍ പിടിച്ചിരിക്കുന്ന നയന്‍താരയുടെ ചിത്രമാണ് വിഘ്നേശ് പങ്കു വെച്ചിരിക്കുന്നത്, എന്‍റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്‍റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍’ എന്നാണ് നയന്‍താരയുടെ ഫോട്ടോക്കൊപ്പം വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകുമെന്നാണ് സിനിമാ ലോകത്തെ സംസാരം. ഒപ്പം നയന്‍താര ഗര്‍ഭിണി ആയോ എന്നും ഇവര്‍ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ അമ്മയ്ക്കും വിഘ്നേഷ് മാതൃദിനാശംസകള്‍ നേരുന്നുണ്ട്. 

അമ്മക്കൊപ്പം നയന്‍താരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഇത്രയും സുന്ദരിയായ ഒരു മകളെ വളര്‍ത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങള്‍ ചെയ്തതെന്നാണ് ഇതിനുള്ള കുറിപ്പ്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. ലവ് യൂ അമ്മൂ..’ എന്നും വിഘ്നേഷ് കുറിച്ചിട്ടുണ്ട്. എന്തായാലും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ കേള്‍ക്കാമെന്നു തന്നെയാണ് പ്രതീക്ഷ. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്തറിഞ്ഞതിനു പിന്നാലെ ഇരുവരുമായുള്ള ഒട്ടേറെ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അക്കാര്യത്തിന് വ്യക്തതയില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Gossip

Post A Comment: