www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

16 കാരിയെ കടത്തികൊണ്ടു പോയി പീഡനം; നെടുങ്കണ്ടത്ത് 21 കാരൻ അറസ്റ്റിൽ

Share it:

ഇടുക്കി: വീട്ടുകാർ ലോക് ഡൗണിൽ അകപ്പെട്ടിരിക്കെ 16 കാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ 21 കാരൻ അറസ്റ്റിലായി. ബൈസൻവാലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഈശ്വരനെ (21) നെടുങ്കണ്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ഇയാൾ പൊലീസ് എത്തുന്നതറിഞ്ഞ് പെൺകുട്ടിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ 

16 കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ഈശ്വരൻ വശത്താക്കുകയായിരുന്നു. ലോക് ഡൗണിൽ വീട്ടുകാരുടെ ശ്രദ്ധ മാറിയതോടെ കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയെ രാത്രിയിൽ തന്ത്രപൂർവം വീട്ടിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. രാത്രിയിൽ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരായി. നാട്ടുകാരും വീട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. 



ഇതിനിടെ ശാന്തൻപാറക്ക് സമീപം പുത്തടിയിലെ ഒരു ക്ഷേത്രത്തിനു സമീപം പ്രതി പെൺകുട്ടിയെ എത്തിക്കുകയായിരുന്നു. രാത്രിയിൽ ഇവിടെ കഴിച്ചുകൂട്ടിയ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കി. തുടർന്ന് പുലർച്ചെ തന്‍റെ പിതാവിനെ വിളിച്ച് വിവരം അറിയിച്ചു. എന്നാൽ പൊലീസ് ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ പൊലീസ് ഉടൻ തന്നെ സസ്ഥലത്തെത്തി. അതേസമയം പൊലീസ് വരുന്നത് കണ്ട പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് മുങ്ങി. സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ അമ്മയുടെയും വനിതാ പൊലീസിന്‍റെയും സാന്നിധത്തിൽ പരിശോധന നടത്തി. പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് പ്രതിക്കെതിരെ കേസെടുത്തത്. 

പോക്സോ നിയമ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതിനിടെ ഒളിവിൽ പോകാനായി പ്രതി നെടുങ്കണ്ടം ടൗണിൽ എത്തിയതായി വിവരം ലഭിച്ചതോടെ ഇവിടെ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോവിഡ് പരിശോധനകൾ നടത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ. ശ്രീധരന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ദിലീപ്കുമാർ, ഷാജി, എ.എസ്.ഐ. റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Idukki

Mostreaded

Post A Comment: