www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗൺ 31 വരെ നീട്ടി; വിമാന സർവീസിന്‍റെ കാര്യത്തിൽ ആശയക്കുഴപ്പം

Share it:

ന്യൂഡെൽഹി: രാജ്യത്ത് ലോക് ഡൗൺ ഈ മാസം 31 വരെ നീട്ടി. മാർച്ച് 25ന് ആരംഭിച്ച മൂന്നാം ഘട്ട ലോക് ഡൗൺ ഇന്ന് അവസാനിക്കവെയാണ് പുതിയ ഉത്തരവ്. കൂടുതൽ ഇളവുകളോടെയാവും ലോക്ക് ഡൌണ് നടപ്പാക്കുക. ഇതിന്‍റെ വിശദാംശങ്ങൾ ഉടനെ പുറത്തു വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാ‍​ർ​ഗനി‍ർദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. ബസ്, വിമാന സർവീസുകൾക്ക് നാലാം ഘട്ട ലോക്ക് ഡൌണിൽ ഇളവ് നൽകിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസ‍ർവീസിന്‍റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

എല്ലാത്തരം ഓൺവ്യാപരങ്ങൾക്കും  പുതിയ ഘട്ടത്തിൽ അനുമതി നൽകുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ദില്ലി സർക്കാ‍ർ‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രമേഖലകൾ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന സൂചനയും ഉണ്ട്. മഹാരാഷ്ട്രയും തമിഴ്‌നാടും ഇതിനോടകം ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി ഉത്തരവ് ഇറക്കിയിരുന്നു. മൂന്നാംഘട്ട ലോക്ഡൗണിന്‍റെ അവസാനദിനത്തിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ആശങ്കപ്പെടുത്തുന്ന വർധനയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളും 120 മരണവും റിപ്പോർട്ട് ചെയ്‌തു. 

രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം തൊണ്ണൂറായിരം കടന്നു. 90,927 പേർക്ക് വൈറസ്ബാധ കണ്ടെത്തി. മരണം 2,872 ആയി. രോഗികളുടെയെണ്ണം വർധിച്ചെങ്കിലും ലോക് ഡൗൺ കാലയളവിൽ രോഗവ്യാപനം നിയന്ത്രിക്കാനായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നാംഘട്ട ലോക്ഡൗണിന്‍റെ സമയത്ത് 15.4 ശതമാനമായിരുന്നത് ഇപ്പോൾ 6.3 ശതമാനമായി കുറഞ്ഞു. 

മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഇൻഡോർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോഴും അതിതീവ്ര മേഖലകളായി തുടരുകയാണ്. മഹാരാഷ്ട്രയിൽ രോഗികളുടെയെണ്ണം മുപ്പതിനായിരം കടന്നു. മരണം 1,135. ഗുജറാത്തിലും തമിഴ്നാട്ടിലും പതിനായിരത്തിൽ കൂടുതൽ കോവിഡ് ബാധിതരുണ്ട്. ഡൽഹിയിൽ 9,333 പേർക്ക് വൈറസ്ബാധ കണ്ടെത്തി. 70 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിൽ രോഗബാധിതരുടെയെണ്ണം 5030 ആയി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: