www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വഴിയോര കച്ചവടക്കാർക്ക് വായ്പ; ഒരു രാജ്യം ഒരു റേഷൻകാർഡ് ഉടൻ; രണ്ടാം ഘട്ട പ്രഖ്യാപനം ഇങ്ങനെ

Share it:

ന്യൂഡെൽഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിനും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും ഊന്നൽ നൽകിയ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും പാക്കേജില്‍ സഹായം പ്രഖ്യാപിച്ചു. 


പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ

  • ഒരുമാസത്തിനകം വഴിയോരക്കച്ചവടക്കാർക്ക് 5000 കോടി രൂപയുടെ വായ്പ നൽകും.

  • പ്രവർത്തനമൂലധനമായി ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും

  • 25 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കായി രണ്ട് മാസത്തില്‍ 25,000 കോടി നല്‍കും.

  • കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും കൊറോണ കാലത്ത് പണലഭ്യത ഉറപ്പാക്കും. 

  • കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും തുടര്‍ന്നും പണ ലഭ്യത ഉറപ്പാക്കും.

  • മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കും.

  • പുതിയ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് ഗ്രാമീണ മേഖലയ്ക്ക് ധനസഹായം ഉറപ്പാക്കും.

  • പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം.

  • മുദ്രാ വായ്പകൾക്ക് 1500 കോടി രൂപ പലിശ ഇളവ് നൽകും. 50,000 രൂപ വരെ വായ്പ എടുത്തവർക്കാണ് ഇളവ്.

ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി 2021 ഓടെ 

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 2021 ഓടെ പൂര്‍ണമാകുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അടുത്ത രണ്ട് മാസം വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കും. ഒരാള്‍ക്ക് അഞ്ച് കിലോ അരി, അഞ്ച് കിലോ ഗോതമ്പ്, ഒരു കിലോ കടല എന്നിവ അധികമായി നല്‍കും. രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും സ്വന്തം റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് ഇത് ലഭ്യമാവും. എട്ട് കോടി വിവിധഭാഷാ തൊഴിലാളികള്‍ക്ക് ഈ സഹായം ലഭിക്കും. 3500 കോടി രൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്. സംസ്ഥാനങ്ങള്‍ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വിതരണം ചെയ്യണം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment: