www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഒരു ലക്ഷം കടന്ന് രോഗികൾ; രാജ്യത്തിന് ഭീതിയായി ലോക് ഡൗൺ ഇളവുകൾ

Share it:

ന്യൂഡെൽഹി: നാലാംഘട്ട ലോക് തുടങ്ങിയതിനു പിന്നാലെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,01,139 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ ഇതിലും ഉയരത്തിലാണ്. രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 


ഇന്നലെ 5242 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്.  കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും, ഇളവുകളിൽ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത്, രോഗമുക്തി നേടിയത് 40,000-ത്തോളം പേർ മാത്രം. 40 ശതമാനം മാത്രമെന്നർത്ഥം.

മരണം മൂവായിരത്തിലധികമായി. ഇളവുകൾ കൂടുമ്പോൾ വീണ്ടും രോഗ വ്യാപനം ഉണ്ടാകുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്. ഒപ്പം വിദേശത്തു നിന്നുള്ളവരുടെ വരവും ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനവും രോഗ സാധ്യത വർധിപ്പിക്കുന്നു. രോഗ വ്യാപനം ക്രമാതീതമായി ഉയർന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: