www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി; സമസ്‌ത മേഖലകൾക്കും ഉത്തേജനം

Share it:

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കേജിന്‍റെ വിശദാശംസങ്ങൾ നാളെ ധനമന്ത്രി നൽകും. രാജ്യത്തെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാൻ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിഡിപിയുടെ 10ശതമാനമാണ് പാക്കേജിനായി നീക്കിവച്ചിരിക്കുന്നതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി അറിയിച്ചു. 

കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യം തോല്‍ക്കില്ല. കൊറോണക്കെതിരായ പോരാട്ടം നാല് മാസം പിന്നിട്ടു. പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തിരിക്കുന്നത്. 

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രാജ്യത്തിന് പുതിയ അവസരങ്ങളാണ് നല്‍കിയിരിക്കുന്നത്. സ്വയം പര്യാപ്തത നേടുകയാണ് മുഖ്യം. കൊറോണക്കെതിരായ പോരാട്ടം തുടങ്ങിയപ്പോള്‍ ഇന്ത്യ പിപിഇ കിറ്റുകള്‍ നിർമിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യ  പ്രതിദിനം രണ്ട് ലക്ഷം പിപിഇ കിറ്റുകളും എന്‍ 95 മാസ്‌ക്കുകളും നിർമിക്കുന്നു. ലോകത്തിന്‍റെ തന്നെ പ്രതീക്ഷയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: