കൊല്ലം: ലോക് ഡൗണിനിടെ പുറത്തുവന്ന സുചിത്ര കൊലപാതകം മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒന്നര മാസം മുൻപ് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്രയെ (42)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32)യാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തത്. സുചിത്രയുമായി അവിഹിത ബന്ധം പുലർത്തിയിരുന്ന പ്രശാന്ത് ഇത് മറക്കാനായിരുന്നു കൊല നടത്തിയത്.
അതേസമയം കൊലപാതകത്തെ കുറിച്ചും മൃതദേഹം മറവ് ചെയ്യാൻ ഇയാൾ കാണിച്ച മാർഗത്തെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൊല നടത്തിയ ശേഷം ഒരു രാത്രി ഇയാൾ മൃതദേഹത്തെ കെട്ടിപ്പിടിച്ചു കിടന്നതായും പൊലീസ് വ്യക്തമാക്കി. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിന്‍റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷന്‍ പഠിപ്പിക്കുന്ന സെന്‍ററിലെ ട്രെയിനറായിരുന്നു സുചിത്ര. കുടുംബ സുഹൃത്തിന്‍റെ ഭര്‍ത്താവാണ് സംഗീത അധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്.
അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിലൊന്നും കൊലപാതക വിവരം പറയാതിരുന്ന പ്രതിയെ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബ്യൂട്ടിഷന്‍ ട്രെയിനറായ സുചിത്ര യുവാവിനടുത്തേയ്ക്ക് എത്തുകയും പിന്നീട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുചിത്ര ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് താൻ കൊലചെയ്തതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു.
സുചിത്ര കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നു വെന്നും വിവരമുണ്ട്. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാൾ സുചിത്രയ്ക്കു നൽകാനുണ്ടായിരുന്നു എന്നാണു സൂചന. രണ്ട് കല്യാണവും കഴിച്ചിരുന്നെങ്കിലും രണ്ടും അലസി പിരിഞ്ഞു. ഇതും പ്രതിക്ക് ഇവരോട് അടുക്കാനൊരു കാരണമായി. ഇതിനിടെ സുചിത്രക്കു പ്രശാന്തിന്‍റെ വീട്ടില്‍ വരണമെന്ന ആഗ്രഹം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പ്രശാന്ത് പറഞ്ഞയയ്ക്കുകയുമായിരുന്നു.
കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്. അവിടെ വച്ചാണ് സുചിത്രയും പ്രശാന്തും തമ്മിൽ വാക്കു തർക്കമുണ്ടാകുന്നതും കൊലപാതകം നടക്കുന്നതും. പ്രശാന്തിൽ നിന്ന് തനിയ്ക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ് വാക്കുതർക്കത്തിനിടയാക്കിയത്. തുടർന്ന് പ്രതി പ്രശാന്ത് സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന് സമീപമുള്ള മേശമേൽ ഇരുന്ന എമർജൻസി ലാംബിന്‍റെ കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെ വകവരുത്തുകയുമായിരുന്നു.
കൊല നടത്തിയ ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനു മുൻപ് ഒരു രാത്രി മൃതദേഹം കെട്ടിപ്പിടിച്ച് ആഗ്രഹം തീർത്തുവത്രേ. സുചിത്രയുടെ കുടുംബമാണ് ഇവരെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. മാര്‍ച്ച് 17 ന് പതിവ് പോലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി ഇറങ്ങിയ സുചിത്ര അന്നേ ദിവസം തന്നെ തന്‍റെ ഭര്‍ത്താവിന്‍റെ അഛന് സുഖമില്ലെന്നും ആലപ്പുഴ പോകണമെന്നും പറഞ്ഞ് അവധിയെടുത്തിരുന്നു. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്‍റെ പള്ളമുക്കിലുള്ള ട്രെയിനിങ് അക്കാദമിയിലേയ്ക്കാണ് പോയിരുന്നത്.
ഭര്‍ത്താവിന്‍റെ അഛന് സുഖമില്ലെന്നും ആലപ്പുഴ പോകണം എന്നുള്ള കാര്യവും മെയില്‍ വഴിയാണ് അറിയിച്ചതെന്നും 18 ന് വീണ്ടും തനിക്ക് അഞ്ച് ദിവസത്തെ അവധി കൂടി വേണമെന്നാവശ്യപ്പെട്ട് മെയില്‍ അയച്ചിരുന്നുവെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവുമില്ലായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
മാര്‍ച്ച് 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: