ലോക് ഡൗണായാലും അമ്മക്ക് കുഞ്ഞിനോടുള്ള സ്നേഹം കുറയില്ലല്ലോ... സ്വന്തം കുഞ്ഞിനെ കടിച്ചു പിടിച്ച് ആശുപത്രിയിലേക്ക് നടന്നു വന്ന അമ്മ പൂച്ചയാണ് ശ്രദ്ധ നേടിയത്. ഇസ്‌താംബൂളിലാണ് സംഭവം നടന്നത്. പൂച്ചകളെ കൊണ്ട് നിറഞ്ഞ ഇടമാണ് ഇസ്‌താംബൂളിലെ തെരുവുകള്‍. ഈ തെരുവിലെ ഒരു പൂച്ചയാണ് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. പൂച്ചക്കുഞ്ഞിനെയും കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിയ തള്ളപ്പൂച്ചയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കാഴ്‌ച്ചക്കാരിലൊരാള്‍ പങ്കുവെച്ചതോടെ ലോകമെമ്പാടും വൈറലാവുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച പൂച്ചക്കുഞ്ഞിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വേണ്ട പരിചരണം നല്‍കിയതും സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നു. ആശുപത്രിക്ക് തന്നെ സമീപത്ത് തന്നെയാണ് ഈ പൂച്ചയുടെ താമസം. ഈയടുത്ത ദിവസമാണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ച പൂച്ചകുഞ്ഞിനെ ജീവനക്കാര്‍ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നല്‍കുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാള്‍ പറയുന്നു. എന്തായാലും അമ്മപ്പൂച്ചയും കുഞ്ഞും ഹാപ്പിയാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: