www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1587) Mostreaded (1515) Idukki (1505) Crime (1273) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി പോത്തുപാറയിൽ 22കാരി വീട്ടിൽ പ്രസവിച്ചു; രക്ഷയായത് ആരോഗ്യ പ്രവർത്തകർ

Share it:


ഇടുക്കി: ഒറ്റയ്ക്കിരിക്കെ പ്രസവ വേദനയുണ്ടായ 22 കാരി വീട്ടിൽ പ്രസവിച്ചു. തക്ക സമയത്ത് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയതിനാൽ യുവതിയും കുഞ്ഞും അപകട നില തരണം ചെയ്‌തു. പീരുമേട് പോത്തുപാറയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പാടിക്കല്‍ സോളമന്‍റെ ഭാര്യ സുരഭി (22)യാണ് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.  

പ്രസവ തീയതി കണക്കുകൂട്ടിയതിലെ പിഴവാണ് അസാധാരണ സംഭവങ്ങൾക്ക് കാരണമായത്. ഉപ്പുതറയിലെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് യുവതി പ്രസവത്തിനായി പോത്തുപാറയിലെ സ്വന്തം വീട്ടിലെത്തിയത്. മാർച്ച് മാസമാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. പ്രസവത്തിന് ഒരു മാസം ഉള്ളതിനാൽ വീട്ടുകാർ പതിവുപോലെ ജോലിക്കു പോയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച്ച പകൽ യുവതിക്ക് വയറു വേദനയുണ്ടായെങ്കിലും പ്രസവ വേദനയുണ്ടായി. 

എന്നാൽ ഇത് യൂറിനൽ ഇൻഫക്ഷനാണെന്നായിരുന്നു യുവതി കരുതിയത്. ഇതിനിടെ വീട്ടിലെത്തിയ ഭർത്താവും യൂറിനൽ ഇൻഫെഷൻ ആണെന്ന് കരുതി യുവതിയെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിളിക്കാൻ പുറപ്പെട്ടു. ഇതിനിടെ യുവതി സ്വയം കുഞ്ഞിന് ജൻമം നൽകുകയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ അമ്മ പുക്കിൾകൊടി മുറിച്ചു. എന്നാൽ യുവതിയും കുഞ്ഞും അപകട നിലതരണം ചെയ്‌തിരുന്നില്ല.

 

ഇതിനിടെ അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തക ഓമന പോളിയോ വിതരണത്തിനായി പൊയ്‌ക്കൊണ്ടിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ്, സുഷമ, ഷീലാ, വിബി, സ്റ്റെല്ലാ, അലി മുത്തു എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. 

ഇവര്‍ ഉടന്‍ തന്നെ വീട്ടില്‍ എത്തി. വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർ ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും പീരുമേട് ആശുപത്രിയിലേക്ക് മാറ്റി. ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ യുവതിയും കുഞ്ഞും അപകട നിലതരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Idukki

Mostreaded

Post A Comment: