www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി വിളവെടുപ്പ്

strawberries-munnar
Share it:
strawberries-munnar


മൂന്നാർ: മഞ്ഞും തണുപ്പും ആസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ആഘോഷമായി സ്ട്രേബറി വിളവെടുപ്പ്. കാന്തല്ലൂർ മലനിരകളിലാണ് സ്ട്രോബറി വിളവെടുപ്പ് പുരോഗമിക്കുന്നത്.  

ഒരു കിലോ പഴത്തിന് 500 രൂപയായിരുന്നു ആദ്യ ദിവസം വില. കാന്തല്ലൂർ വെട്ടുക്കാട്ടിൽ വാഴയിൽ വീട്ടിൽ ഷെൽജു സുബ്രഹ്മണ്യന്‍റെ കൃഷിയിടത്തിലാണ് സ്ട്രോബറി വിളവെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസം തുടർച്ചയായി പെയ്‌ത മഴയും മഞ്ഞും മൂലം വിളവെടുപ്പ് ഒരുമാസം താമസിച്ചു.

നവംബറിലാണ് ഷിംലയിൽ നിന്ന് എത്തിച്ച നബിയ ഇനത്തിൽപ്പെട്ട സ്ട്രോബറി തൈകൾ നട്ടത്. ഷെൽജുവും മറ്റു ചില കർഷകരും 10,000 തൈകളാണ് എത്തിച്ചത്. ഇപ്പോൾ ഹോർട്ടികോർപ്പ് മുഖാന്തരം കാമറോസ് തൈകൾ 13.50 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഒരു തൈയിൽ നിന്ന് അരക്കിലോ മുതൽ ഒരു കിലോ പഴങ്ങൾ വരെ ലഭിക്കും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം വിളവിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Travel

Post A Comment: